Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബ ആരോഗ്യ...

കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍

text_fields
bookmark_border
കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍
cancel

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 152 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ന​ഴ്സി​ങ് ഓ​ഫീ​സ​ര്‍, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഗ്രേ​ഡ് 2 ഫാ​ര്‍മ​സി​സ്റ്റ് ഗ്രേ​ഡ് 2 തു​ട​ങ്ങി​യ ത​സ്തി​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

മ​റ്റ്​ തീ​രു​മാ​ന​ങ്ങ​ൾ:

  • ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ (സ്ഥി​രം/​താ​ല്‍ക്കാ​ലി​കം) സൃ​ഷ്ടി​ക്കും. 144 ത​സ്തി​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച്​ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കും.
  • ക​ണ്ണൂ​ര്‍ സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ കോ​ള​ജി​ല്‍ ക്രി​യാ​ശ​രീ​ര വ​കു​പ്പി​ല്‍ ഒ​രു പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യും ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യും സൃ​ഷ്ടി​ക്കും.
  • വ​യ​നാ​ട് സെ​ന്‍റ് റോ​സെ​ല്ലോ​സ് സ്പീ​ച്ച് എ​ച്ച്.​എ​സ്.​എ​സി​ൽ 2026-27 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ആ​റ്​ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളും ഒ​രു ലാ​ബ്​ അ​സി​സ്റ്റ​ന്‍റ്​ ത​സ്തി​ക​യും സൃ​ഷ്ടി​ക്കും.
  • തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നാ​ഷ​ണ​ല്‍ ക​മീ​ഷ​ൻ ഫോ​ര്‍ ഹോ​മി​യോ​പ​തി 2024 റ​ഗു​ലേ​ഷ​ന്‍ പ്ര​കാ​രം എ​ട്ട് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ അം​ഗീ​കാ​രം.
  • സ​ഹ​ക​ര​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കോ​ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി ഓ​ഫ് പ്രൊ​ഫ​ഷ​ണ​ല്‍ എ​ജ്യു​ക്കേ​ഷ​നി​ലെ (കേ​പ്) അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര്‍ക്ക് 2021 ജ​നു​വ​രി ഒ​ന്ന്​ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ 11ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം അ​നു​വ​ദി​ച്ചു.
  • മ​ല​ബാ​ര്‍ കാ​ന്‍സ​ര്‍ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് എ​ൽ.​ഐ.​സി​യു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തു​ന്ന പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം ന​ല്‍കി.
  • കേ​ര​ള സ്റ്റേ​റ്റ് മി​ന​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് കേ​ര്‍പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി സു​നി​ല്‍ ആ​ര്‍. കു​റി​പ്പി​നെ നി​യ​മി​ച്ചു.
  • അ​സാ​പ്പ് കേ​ര​ള​യു​ടെ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ആ​ന്‍റ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ആ​യ ഡോ. ​ഉ​ഷ ടൈ​റ്റ​സി​ന്‍റെ സേ​വ​ന കാ​ലാ​വ​ധി ഒ​രു വ​ര്‍ഷ​ത്തേ​ക്ക് പു​ന​ര്‍നി​യ​മാ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നീ​ട്ടി ന​ൽ​കി.
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വ​സ ക​മീ​ഷ​ന്‍റെ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് (റി​ട്ട.) പി.​എ​സ് ഗോ​പി​നാ​ഥ​ന്‍റെ കാ​ലാ​വ​ധി ക​മീ​ഷ​ന്‍റെ കാ​ലാ​വ​ധി​ക്ക് അ​നു​സൃ​ത​മാ​യി ദീ​ര്‍ഘി​പ്പി​ച്ച് ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു.
  • ഹോ​ര്‍ട്ടി​കോ​ര്‍പ്പ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​മാ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ജെ. ​സ​ജീ​വി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ര്‍ഷ​ത്തേ​ക്ക്കൂ​ടി​യോ കേ​ര​ള പ​ബ്ലി​ക്ക് എ​ന്‍റ​ര്‍പ്രൈ​സ​സ്(​സെ​ല​ക്ഷ​ന്‍ ആ​ന്‍റ് റി​ക്രൂ​ട്ട്മെ​ന്‍റ്) ബോ​ര്‍ഡ് മു​ഖാ​ന്തി​രം ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ക്കു​ന്ന​ത് വ​രെ​യോ ദീ​ര്‍ഘി​പ്പി​ച്ച് ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala health departmentGovernment of KeralaFamily Health Centernew posts
News Summary - 152 new posts in family health centers
Next Story