Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2026ഓടെ 15,000 പുതിയ...

2026ഓടെ 15,000 പുതിയ സ്റ്റാർട്ടപ്പുകളും രണ്ട്​ ലക്ഷം തൊഴിലും ലക്ഷ്യം -മുഖ്യമന്ത്രി

text_fields
bookmark_border
2026ഓടെ 15,000 പുതിയ സ്റ്റാർട്ടപ്പുകളും രണ്ട്​ ലക്ഷം തൊഴിലും ലക്ഷ്യം -മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: 2026 ഓ​ടെ പു​തി​യ​താ​യി 15,000 സ്റ്റാ​ർ​ട്ട​പ്പു​ക​ളും ര​ണ്ട്​ ല​ക്ഷം തൊ​ഴി​ലു​മാ​ണ് കേ​ര​ളം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്​ ഒ​രു സ്റ്റാ​ർ​ട്ട​പ് പാ​ർ​ക്ക്, ഇ​ന്നൊ​വേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ലാ​ബു​ക​ൾ, ഇ​ൻ​കു​ബേ​റ്റ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​ര​ള സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ ഹ​ർ​ഡി​ൽ ഗ്ലോ​ബ​ൽ 2022 കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2016ൽ ​കേ​ര​ള​ത്തി​ൽ 300 സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2021ൽ ​എ​ണ്ണം 3900 ആ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 35000 പേ​ർ ഇ​പ്പോ​ൾ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. ആ​റു​വ​ർ​ഷ​ത്തി​നി​ടെ 2300 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​ക​ർ​ഷി​ച്ച​ത്.

2020-21ൽ ​മാ​ത്രം 1900 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യി. കൊ​ച്ചി​യി​ൽ മ​ല​യാ​ളി​ക​ളു​ടെ സാ​ര​ഥ്യ​ത്തി​ൽ ആ​ദ്യ​ത്തെ യൂ​നി​കോ​ൺ ക​മ്പ​നി ഓ​പ​ൺ ഫി​നാ​ൻ​ഷ്യ​ൽ ടെ​ക്‌​നോ​ള​ജീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​തി​ലൂ​ടെ 200 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നാ​ലു​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യു​ള്ള കൊ​ച്ചി​യി​ലെ ടെ​ക്‌​നോ​ള​ജി ഇ​ന്നൊ​വേ​ഷ​ൻ സോ​ൺ തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റാ​ർ​ട്ട​പ് ഇ​ട​മാ​ണ്. ഇ​തി​നു​സ​മാ​ന​മാ​യി എ​മ​ർ​ജി​ങ് ടെ​ക്‌​നോ​ള​ജി കേ​ന്ദ്രീ​കൃ​ത​മാ​യ കാ​മ്പ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കാ​യി അ​ഞ്ചു​ല​ക്ഷം ച​തു​ര​ശ്ര അ​ടി ഇ​ൻ​കു​ബേ​ഷ​ൻ സൗ​ക​ര്യം കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​ണ്.

ഗൂ​ഗി​ൾ, ഹാ​ബി​റ്റാ​റ്റ്, ജെ​ട്രോ, നാ​സ്‌​കോം, ഗ്ലോ​ബ​ൽ ആ​ക്‌​സി​ല​റേ​റ്റ​ർ നെ​റ്റ്‌​വ​ർ​ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ക​രാ​റു​ക​ളും എം.​ഒ.​യു​ക​ളും കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ് പ​രി​തഃ​സ്ഥി​തി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ഐ.​ടി പാ​ർ​ക്കു​ക​ളെ​യും സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് നോ​ള​ജ് ചെ​യി​ൻ സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobsstart-upsPinarayi Vijayan
News Summary - 15,000 new start-ups and two lakh jobs targeted by 2026 CM pinarayi vijayan
Next Story