നൂറ്റമ്പതോളം പേര് സി.പി.െഎ വിട്ട് സി.പി.എമ്മിലേക്ക്
text_fieldsവെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെ നൂറ്റമ്പതോളം പേര് സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേരുന്നു. മാണിക്കല്‍ പഞ്ചായത്തിലെ സി.പി.ഐയുടെ ജില്ല, മണ്ഡലം, ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സി.പി.ഐ വിടുന്നത്.
സി.പി.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന് അംഗവുമായ എസ്.എം. റാസി, ജില്ലാ കമ്മിറ്റി അംഗവും മുന്‍ മണ്ഡലം സെക്രട്ടറിയുമായ എന്‍. തങ്കപ്പന്നായര്, മുന്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. സനല്‍കുമാര്‍, വാമനപുരം മണ്ഡലം മുന്‍ സെക്രേട്ടറിയറ്റംഗം പിരപ്പന്‍കോട് എം. ശ്രീകുമാര്‍, കെട്ടിട നിര്‍മാണത്തൊഴിലാളി യൂനിയന്‍ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. വിശ്വംഭരന് നായര്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നവരില്‍ പ്രമുഖര്‍.
ചൊവ്വാഴ്ച രാവിലെ 10ന് പ്ലാക്കീഴ് െവച്ച് നടക്കുന്ന ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് സി.പി.ഐ വിട്ടെത്തുന്നവരെ സ്വീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

