You are here

കോഴിക്കോട് ബീച്ചിൽ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി

09:50 AM
12/09/2019
adhil-arshad

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായ പതിനഞ്ചുകാരന്‍റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിന്‍റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. 

ഇന്നലെ വൈകിട്ടാണ് ഓണം ആഘോഷിക്കാനെത്തിയ ആദിൽ അർഷാദിനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായത്. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. 15 അംഗ സംഘത്തോടൊപ്പമാണ് ആദിൽ ബീച്ചിൽ എത്തിയിരുന്നത്. 

എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്. മുജീബ്-സുഹ്റ ദമ്പതികളുടെ മകനാണ്.

Loading...
COMMENTS