Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് ലഹരിയിൽ 15കാരൻ മജിസ്ട്രേറ്റിനു മുന്നിൽ സ്വയം കുത്തിപ്പരിക്കേൽപിച്ചു; സംഭവം അമ്മയുടെ കൺമുന്നിൽ

text_fields
bookmark_border
crime news
cancel

തിരുവനന്തപുരം: ലഹരിക്കടിപ്പെട്ട 15 വയസ്സുകാരൻ കൈയിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ സ്വയം കൈയിൽ കുത്തിപ്പരിക്കേൽപിച്ചു. ഈ സമയം ചേംബറിന് പുറത്തായിരുന്ന പൊലീസുകാർ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്പ്പെടുത്തി.

സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട്, ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവം മജിസ്ട്രേറ്റ് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുഖേന ഹൈകോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് 15കാരനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേട്ട് എ. അനീസയുടെ മുമ്പാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടിൽ ബഹളമുണ്ടാക്കുന്നെന്ന വിവരം കുട്ടിയുടെ മാതാവാണ് പൊലീസിനെ ഫോണിൽ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന്, പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു.

മാതാവ് മജിസ്ട്രേറ്റിനോട് സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തത്. മജിസ്ട്രേറ്റിനെ കുത്തുമെന്ന് സംശയിച്ച മാതാവ് തടയുന്നതിനിടെയാണ് സ്വയം കുത്തി മുറിവേൽപിച്ചത്.

Show Full Article
TAGS:drug addict
News Summary - 15-year-old stabs himself in front of magistrate in Thiruvananthapuram
Next Story