Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15കാ​ര​നെ...

15കാ​ര​നെ കാ​ണാ​താ​യി​ട്ട് ഇ​ന്നേ​ക്ക് ഒരാഴ്​ച; മു​ഹ​മ്മ​ദ് നൗ​ഹാ​നെ കാ​ത്ത് കു​ടും​ബം

text_fields
bookmark_border
15കാ​ര​നെ കാ​ണാ​താ​യി​ട്ട് ഇ​ന്നേ​ക്ക് ഒരാഴ്​ച; മു​ഹ​മ്മ​ദ് നൗ​ഹാ​നെ കാ​ത്ത് കു​ടും​ബം
cancel
camera_alt

നൗ​ഹാ​നെ ക​ണ്ടെ​ത്താ​ൻ അ​ഞ്ചാം​നാ​ൾ വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന നി​ല​മ്പൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ

അ​രീ​ക്കോ​ട്: ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​പ്പാ​റ ചൈ​ന​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ പൂ​ള​ക്ക​ൽ ഹ​സ​ൻകു​ട്ടി-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ മു​ഹ​മ്മ​ദ് നൗ​ഹാ​നെ (15) കാ​ണാ​താ​യി​ട്ട് ഇ​ന്നേ​ക്ക് ഒരാഴ്​ച പിന്നിടുന്നു. ദി​വ​സ​ങ്ങളാ​യി വി​വി​ധ സം​ഘ​ട​ന​ക്ക​ൾ, നാ​ട്ടു​കാ​ർ, പൊ​ലീ​സ് ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വെ​റ്റി​ല​പ്പാ​റ​യി​ലെ ചൈ​ന​ങ്ങാ​​ട്ടെ സ്വ​ന്തം വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ്​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നൗ​ഹാ​നെ കാ​ണാ​താ​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 15കാ​ര​ൻ കു​ര​ങ്ങി​ന്​ പി​ന്നാ​ലെ പോ​കു​ന്ന​ത് റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി ക​ണ്ട​തൊ​ഴി​ച്ചാ​ൽ പി​ന്നെ​യാ​രും കു​ട്ടി​യെ ക​ണ്ടി​ട്ടി​ല്ല. ഓ​രോ സം​ഘ​വും തി​ര​ച്ചി​ൽ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ മ​ക​ൻ അ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​കുമെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി കാ​ത്തി​രി​ക്കു​ക​യാ​ണ് നൗ​ഹാ​െൻറ ര​ക്ഷി​താ​ക്ക​ളും കു​ടും​ബ​ങ്ങ​ളും.

മ​ക​ൻ കാ​ട്ടി​ൽ ഇ​െ​ല്ല​ന്നും അ​വ​നെ ആ​രോ വാ​ഹ​ന​ത്തി​ൽ ക​യ​റ്റിക്കൊ​ണ്ടു​പോ​യി​ട്ടു​െ​ണ്ട​ന്നാ​ണ്​ സം​ശ​യ​മെ​ന്നും മാ​താ​വ് ഖ​ദീ​ജ പ​റ​യു​ന്നു. കാ​ണാ​താ​യ ദി​വ​സം അ​വ​ന് ചാ​യ​യു​മാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നെന്നും മാ​താ​വ് ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യും വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്നെ​ന്ന് നി​ല​മ്പൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ മു​നീ​ർ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. ഇ​ത്ര ദി​വ​സ​മാ​യി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പു​റ​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് അ​രീ​ക്കോ​ട്​ പൊ​ലീ​സി​െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:areekodeboy missing
News Summary - 15 year old muhammed nouhan missing for 15 days
Next Story