Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്ര ഉത്സവത്തിനിടെ...

ക്ഷേത്ര ഉത്സവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തിക്കൊന്നു

text_fields
bookmark_border
abhimanyu
cancel
camera_alt

അഭിമന്യു

കൊല്ലപ്പെട്ടത്​ എസ്​.എഫ്​.ഐ പ്രവർത്തകൻ

കായംകുളം: വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്​ച കാണാൻ ക്ഷേത്രത്തിൽ എത്തിയ കൗമാരക്കാരനെ ജനക്കൂട്ടം നോക്കിനിൽക്കെ ആർ.എസ്.എസ് സംഘം കുത്തിക്കൊന്നു. സഹപാഠിക്കും സുഹൃത്തിനും കുത്തേറ്റു. വള്ളികുന്നം അമൃത സ്​കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയും എസ്.എഫ്.െഎ പ്രവർത്തകനുമായ പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറി​െൻറ മകൻ അഭിമന്യുവാണ് (15) കൊല്ലപ്പെട്ടത്. സഹപാഠി മങ്ങാട്ട് ജയപ്രകാശിെൻറ മകൻ കാശിനാഥ് (15), സൃഹൃത്ത് നഗരൂർകുറ്റിയിൽ ശിവാനന്ദ​െൻറ മകൻ ആദർശ് (17) എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ സാരമായ മുറിവേറ്റ ആദർശിനെ ആലപ്പുഴ മെഡിക്കൽ കോളജ്​ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൈക്ക് കുത്തേറ്റ കാശിനാഥ്​ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ ബുധനാഴ്​ച രാത്രി 9.30ഒാടെയായിരുന്നു സംഭവം. കെട്ടുത്സവ കാഴ്​ചകൾ നിരന്ന കിഴക്കു​ഭാഗത്ത് നിൽക്കുകയായിരുന്ന ഇവർക്കുനേരെ ആയുധങ്ങളുമായി എത്തിയ സംഘം അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. ഇടതുവാരിയെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ്​ അഭിമന്യു വീഴുകയായിരുന്നു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വള്ളികുന്നം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സജയ്​ജിത്തിെൻറ നേതൃത്വത്തിലെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്​സാക്ഷികളുടെ മൊഴി. അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്ക് സംഭവസ്ഥലത്തുനിന്ന്​ കസ്​റ്റഡിയിൽ എടുത്തു. അഭിമന്യുവി​െൻറ സഹോദരൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അനന്തുവിനോടുള്ള ആർ.എസ്.എസുകാരുടെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന്​ സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്നും രാഷ്്​ട്രീയമല്ല വ്യക്തിവൈരാഗ്യമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നും ആർ.എസ്.എസ് നേതൃത്വം പറയുന്നു.

പ്രദേശത്ത് ദീർഘകാലമായി ഡി.വൈ.എഫ്.െഎ -ആർ.എസ്.എസ് സംഘർഷം നിലനിൽക്കുന്നുണ്ട്​. ഒരു വർഷം മുമ്പ് ഡി.വൈ.എഫ്.െഎ മേഖല പ്രസിഡൻറ് ഉദിത്തിനെയും ആറുമാസം മുമ്പ്​ എസ്.എഫ്.െഎ ഏരിയ വൈസ് പ്രസിഡൻറ് രാേഗഷിനെയും ആർ.എസ്.എസുകാർ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഡി.വൈ.എഫ്.െഎ നടത്തിയ തിരിച്ചടിയിൽ അനന്തുവും പങ്കാളിയായിരുന്നത്രെ. ഇതി​െൻറ വൈരാഗ്യത്തിൽ രണ്ടുതവണ അഭിമന്യുവി​െൻറ വീടിനുനേരെ​ ആക്രമണം ഉണ്ടായിട്ടുണ്ട്​. ഒരുതവണ വീടിന് മുന്നിൽ കിടന്ന കാർ അടിച്ചുതകർത്തു. വീടിെൻറ ജനൽച്ചില്ലുകൾ തകർത്ത സംഭവവുമുണ്ടായി. ഈ സംഭവങ്ങളിൽ സജയ്​ജിത്തും പ്രതിയാണ്. ഒരാഴ്​ച മുമ്പും ഇതേച്ചൊല്ലി സംസാരമുണ്ടായതായി പറയുന്നു.

പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന്​ ഡിവൈ.എസ്.പി ആർ. ജോസ് പറഞ്ഞു. പോസ്​റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്​ച രാവിലെ 11ഓടെ വള്ളികുന്നത്ത് എത്തിക്കുന്ന മൃതദേഹം സി.പി.എം കിഴക്ക് ലോക്കൽ കമ്മിറ്റി ഒാഫിസിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്കുശേഷം വീട്ടുവളപ്പിൽ സംസ്​കരിക്കും. അഭിമന്യുവി​െൻറ മാതാവ് ബീനാകുമാരി ഒരു വർഷം മുമ്പാണ്​ മരിച്ചത്​.

ചിത്രം: കൊല്ലപ്പെട്ട അഭിമന്യു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsalappuzha15 year old boy
News Summary - 15 year old boy stabbed to death in alappuzha
Next Story