കാണാതായ 15 വയസ്സുകാരനു വേണ്ടി തെരച്ചിൽ തുടരുന്നു
text_fieldsകാണാതായ മുഹമ്മദ് സൗഹാൻ
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസ്സൻ കുട്ടി, ഖദീജ ദമ്പതികളുടെ ഇളയ മകൻ 15 വയസ്സുകാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് രണ്ട് ദിവസം. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സൗഹാനെ കാണാതായത്. തുടർന്ന് പൊലീസിന്‍റെയും ഡോഗ് സ്ക്വാഡിന്‍റെയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കുട്ടിയെ കാണാതായ ചെക്കുന്ന് മലയുടെ താഴ്‌വാര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രി വരെ കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുട്ടിയെ കാണാതായ വീടിന്‍റെ അടുത്ത് വനപ്രദേശം ആണ്. ഇവിടങ്ങളിൽ ഇപ്പോൾ തെരച്ചിൽ നടത്തുകയാണ്. ഇരുനിറത്തിലുള്ള 15 വയസ്സുകാരൻ മുഹമ്മദ് സൗഹാന് തള്ളവിരൽ വായയിൽ ഇടുന്ന പ്രകൃതമുണ്ട്. തള്ളവിരലിൽ ചെറിയ രീതിയിൽ പാട് കാണാം.
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് താഴെ കാണുന്ന നമ്പറിലോ അരീക്കോട് പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാം. ഫോൺ: 0483 2850222. -അരീക്കോട് പൊലീസ് സ്റ്റേഷൻ, ഉമ്മർ (ബന്ധു) -9249274131, വാർഡ് മെമ്പർ- 9961242232.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

