Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightചുണ്ടേലിൽ വാഹനാപകടം;...

ചുണ്ടേലിൽ വാഹനാപകടം; 15 വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
vaishnav accident death
cancel
camera_alt

വൈഷ്ണവ്

വൈത്തിരി: ദേശീയപാതയിൽ ചുണ്ടേൽ അങ്ങാടിയിൽ സ്‌കൂട്ടറും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുട്ടിൽ പരിയാരം സ്വദേശിയായ 15 വയസ്സുകാരൻ മരിച്ചു. മുട്ടിൽ പാറക്കൽ വൈഷ്ണവം വീട്ടിൽ പ്രമോദ് - ദീപ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരണിച്ചത്.

സഹോദരൻ സൗരവ് (13), അയൽവാസി ജിലൻ (18) എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്​ച ഉച്ചക്ക് 2.45നായിരുന്നു അപകടം.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വൈഷ്ണവ് മരിച്ചത്. കൽപ്പറ്റ എസ്​.കെ.എം.ജെ ഹൈസ്‌കൂളിൽനിന്ന്​ ഇപ്രാവശ്യം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച്​ പ്ലസ് വണ്ണിന് ചേരാനിരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsvythiriAccident NewsAccident Newschoondel
News Summary - 15 year old boy died in accident at wayanad
Next Story