Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2026 10:18 PM IST Updated On
date_range 18 July 2026 10:18 PM ISTസഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കവെ പിഞ്ചുകുഞ്ഞിനെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു
text_fieldsbookmark_border
അടൂർ: ഏഴംകുളത്ത് പിഞ്ചുകുഞ്ഞിനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വയസുകാരനായ കൊച്ചു റോഡ് കിഴക്കേതിൽ ഷിഹാദിന്റെയും ഷാഹിനയുടേയും മകൻ മുഹമ്മദ് റംസാനാണ് നായയുടെ കടിയേറ്റത്ശ വൈകീട്ട് മൂന്നിനാണ് സംഭവം.
സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കൂട്ടമായി എത്തിയ നായകൾ ആക്രമിച്ചത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് കുട്ടിയുടെ മാതാവും ഓടിക്കൂടിയ അയൽവാസികളും ചേർന്ന് നായ്ക്കളെ ഓടിച്ചു കളയുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞിന് ശരീരമാസക ലം കടിയേറ്റിരുന്നു. തലയിലുംപുറത്തും, കവിളിലും സാരമായ കടിയേറ്റിരുന്നു. പ്രദേശത്ത് കുറെ നാളായി തെരുവ് നായ ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

