Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനന്തവാടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കോവിഡ്

text_fields
bookmark_border
മാനന്തവാടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കോവിഡ്
cancel

കൽപറ്റ: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് സബ് ഇൻസ്പക്ടർമാർ ഉൾപ്പടെയുള്ളവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണ രോഗം ബാധിച്ചവരും ഇതിൽ ഉൾപ്പെടുന്നു.

രോഗലക്ഷണമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ നിലവിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ട്. ഇവരുടെ കൂടി പരിശോധന ഫലം വരാനുണ്ട്. മാസങ്ങൾക്ക് മുമ്പ് സ്റ്റേഷനിലെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്റ്റേഷൻ അടച്ചിട്ടിരുന്നു.

വയനാട്ടിൽ ഇന്ന് 729 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35 ആണ്. ജില്ലയിൽ നിലവില്‍ 5996 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4697 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 88144 ആയി. 81062 പേര്‍ ഇതുവരെ രോഗമുക്തരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15 police officers Tested Postive at Mananthavadi police station
Next Story