പ്രതിക്ക് കോവിഡ്: 15 പൊലീസുകാർ ക്വാറൻറീനിൽ
text_fieldsകൊച്ചി: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം 15 പൊലീസുകാർ ക്വാറൻറീനിൽ. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്.
ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനിൽ താമസിപ്പിക്കുകയും 10ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. റിമാൻഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഞായറാഴ്ചയാണ് ഫലം വന്നത്. സ്റ്റേഷെൻറ വരും ദിവസങ്ങളിലെ നടത്തിപ്പിന് തുടർ നടപടികൾ സ്വീകരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്.
