Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ 15 ചെറുകിട ജല...

പുതിയ 15 ചെറുകിട ജല വൈദ്യുതി പദ്ധതികൾ

text_fields
bookmark_border
പുതിയ 15 ചെറുകിട ജല വൈദ്യുതി പദ്ധതികൾ
cancel

തിരുവനന്തപുരം: ജല വൈദ്യുതി ഉല്‍പ്പാദനത്തിന് 268 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മാങ്കുളം, അച്ചന്‍കോവില്‍, അപ്പര്‍ ചെങ്കുളം, പാമ്പാര്‍ എന്നീ ഇടത്തരം ജലവൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കും. മൊത്തം പ്രതിഷ്ഠാപിത ശേഷി 144 മെഗാവാട്ടും ഉല്‍പാദനശേഷി 265.82 ദശലക്ഷം യൂണിറ്റും ആണ് ലക്ഷ്യമിടുന്നത്. 93 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയും 289.54 എം.യു. ഉല്‍പാദന ശേഷിയുമുള്ള പുതിയ 15 ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് നടപ്പാക്കുന്നത്.

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 9,425 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ഏറ്റവും പ്രധാന പുതിയ പദ്ധതി. സൗരോര്‍ജ പദ്ധതികള്‍ക്കായി 20 കോടി രൂപയും കാറ്റാടി പദ്ധതികള്‍ക്ക് 20 കോടി രൂപയും. അനര്‍ട്ടിന് 48 കോടി രൂപയും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന് 8 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Show Full Article
TAGS:kerala budget 2017 
News Summary - 15 new mini hydor electric project
Next Story