Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൽ അഴിച്ചുപണി;...

പൊലീസിൽ അഴിച്ചുപണി; 15 ​ഐ.പി.എസുകാർക്ക്​ സ്ഥലംമാറ്റം

text_fields
bookmark_border
പൊലീസിൽ അഴിച്ചുപണി; 15 ​ഐ.പി.എസുകാർക്ക്​ സ്ഥലംമാറ്റം
cancel

തിരുവനന്തപുരം: ജില്ല പൊലീസ്​ മേധാവികളുൾപ്പെടെ 15 ​െഎ.പി.എസ്​ ഉദ്യോഗസ്​ഥർക്ക്​ സ്ഥലംമാറ്റം. ബി. അശോകൻ തിരുവ നന്തപുരം റൂറലിലും യു. അബ്​ദുൽ കരീം കോഴിക്കോട്​ റൂറലിലും പുതിയ ​െപാലീസ്​ മേധാവികൾ.

തിരുവനന്തപുരം റൂറൽ എസ ്​.പിയായിരുന്ന എ. അശോക്​കുമാറിനെ മാറ്റിയാണ്​ കൊല്ലം റൂറൽ പൊലീസ്​ മേധാവിയായിരുന്ന ബി. അശോകനെ തിരുവനന്തപുര ം റൂറലിൽ നിയമിച്ചത്​. കെ.എ.പി 3 കമാണ്ടൻറായിരുന്ന കെ.ജി. സൈമണാണ്​ കൊല്ലം റൂറൽ പൊലീസ്​ മേധാവി. എ. അശോക്​കുമാറിനെ പൊലീസ്​ ആസ്​ഥാനത്തെ പബ്ലിക്​ ഗ്രീവൻസസ്​ ആൻഡ്​​ ലീഗൽ അഫയേഴ്​സിൽ എ.​െഎ.ജിയായി​ നിയമിച്ചു​.

കോഴിക്കോട്​ റൂറൽ പൊലീസ്​ മേധാവിയായിരുന്ന ജി. ജയ്​ദേവിനെ പത്തനംതിട്ട ജില്ല പൊലീസ്​ മേധാവിയായി നിയമിച്ച ഒഴിവിലാണ്​ എം.എസ്​.പി കമാണ്ടൻറായിരുന്ന യു. അബ്​ദുൽ കരീമിനെ മാറ്റിനിയമിച്ചത്​. പത്തനംതിട്ട ജില്ല ​െപാലീസ്​ മേധാവിയായിരുന്ന ടി. നാരായണനെ പൊലീസ്​ ആസ്​ഥാനത്ത്​ എ.​െഎ.ജിയായി​ നിയമിച്ചു​. എസ്​.ബി.സി.​െഎ.ഡി സെക്യൂരിറ്റി ഡി.​െഎ.ജി എ. അക്​ബറിനെ ഡി.​െഎ.ജി ഇൻറലിജൻസായും പാലക്കാട്​ ജില്ല പൊലീസ്​ മേധാവിയായിരുന്ന ദേബേഷ്​ കുമാർ ബെഹ്​റയെ പാലക്കാട്​ കെ.എ.പി രണ്ടാം ബറ്റാലിയൻ കമാണ്ടൻറായും ​മാറ്റിനിയമിച്ചു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച്​ എസ്​.പിയായിരുന്ന പി.എസ്​. സാബുവാണ്​ പുതിയ പാലക്കാട്​ ജില്ല പൊലീസ്​ മേധാവി. കോഴിക്കോട്​ സിറ്റി ഡി.സി.പിയായിരുന്ന ജയിംസ്​ ജോസഫിനെ കാസർകോട്​​ ജില്ല പൊലീസ്​ മേധാവിയായും തീവ്രവാദവിരുദ്ധ സംഘം എസ്​.പിയായിരുന്ന എ.കെ. ജമാലുദ്ദീനെ കോഴിക്കോട്​ സിറ്റി ഡി.സി.പിയായും നിയമിച്ചു
കാസർകോട്​​ ജില്ല പൊലീസ്​ മേധാവി ഡോ. എ. ശ്രീനിവാസിനെ കണ്ണൂർ, കാസർകോട്​​ ക്രൈംബ്രാഞ്ച്​ എസ്​.പിയായും പൊലീസ്​ ആസ്​ഥാനത്ത്​ എ.​െഎ.ജിയായിരുന്ന ജെ. സുകുമാരപിള്ളയെ എസ്​.ബി.സി.​െഎ.ഡി (സെക്യൂരിറ്റി) എസ്​.പിയായും നിയമിച്ചു.

തൃശൂർ റൂറൽ എസ്​.പിയായിരുന്ന എം.​െക. പുഷ്​കരനെയും എസ്​.ബി.സി.​െഎ.ഡി തൃശൂർ റേഞ്ച്​ എസ്​.പി കെ.പി. വിജയകുമാരനെയും പരസ്​പരം മാറ്റിനിയമിച്ചു. കെ.എ.പി അഞ്ച്​ ബറ്റാലിയൻ കമാണ്ടൻറ്​ കാർത്തികേയൻ ഗോകുലചന്ദ്രനെ അടൂരിലെ കെ.എ.പി 3 ബറ്റാലിയനിലേക്ക്​ മാറ്റി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipskerala newsmalayalam newsPolice Transffer
News Summary - 15 IPS Transferred-Kerala News
Next Story