Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രാപരിധി 140...

യാത്രാപരിധി 140 കി​ലോ​മീ​റ്റ​റാക്കൽ സ്വ​കാ​ര്യ ബ​സ്​ വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ

text_fields
bookmark_border
യാത്രാപരിധി 140 കി​ലോ​മീ​റ്റ​റാക്കൽ സ്വ​കാ​ര്യ ബ​സ്​ വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ
cancel
camera_alt

നാഗമ്പടത്തെ സ്വകാര്യ ബസ്​സ്​റ്റാൻഡിൽ നിർത്തിയിട്ട ബസുകൾ​

കോട്ടയം: ലി​മി​റ്റ​ഡ് സ്​​റ്റോ​പ് ഓ​ര്‍ഡി​ന​റി ബസുകളുടെ യാത്രാപരിധി 140 കി​ലോ​മീ​റ്റ​റാ​യി ചുരുക്കാനുള്ള സർക്കാർ തീരുമാനം സ്വ​കാ​ര്യ ബ​സ്​ വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ. സർക്കാർ തീരുമാനം നടപ്പായാൽ നിരവധി ബസുകൾ നിരത്തൊഴിയേണ്ടിവരും.

ഏറ്റവും തിരക്കുള്ള കോട്ടയം-കുമളി റൂട്ടിൽ 110 കിലോമീറ്ററാണ്​ ദൂരം. എന്നാൽ, അവിടെനിന്ന്​ മറ്റ്​ സ്ഥലങ്ങളിലേക്ക്​ പോകണമെങ്കിൽ മാറിക്കയറണം. സാധാരണക്കാരന്​ യാത്രാസമയവും ബസ്​ ചാർജും നഷ്​ടം. കുറഞ്ഞ സമയത്തിൽ ചെറിയ തുകയിൽ​ യാത്രചെയ്യാനുള്ള സാധാരണക്കാര​െൻറ അവസരമാണ്​ ഇല്ലാതാകുന്നതെന്നും ബസ്​ ഉടമകൾ പറയുന്നു.

ലിമിറ്റഡ്​ സ്​​േറ്റാപ്​ ബസുകളുടെ പെർമിറ്റ്​ ഹൈ​േകാടതി ​നിർദേശപ്രകാരം നേരത്തേ​ െക.എസ്​.ആർ.ടി.സി ഏറ്റെടുത്തിരുന്നു​. എന്നാൽ, സ്വകാര്യബസ്​ ഉടമകളുടെ ആവശ്യം കണക്കിലെടുത്ത്​ ഇവർക്കും ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്​ ഓ​ർ​ഡി​ന​റി​യാ​യി ഓ​ടാ​ന്‍ അ​നു​മ​തി ന​ല്‍കി.

ഒരേസമയത്ത്​ ഓട്ടം തുടങ്ങിയ​തോടെ ഈ പെർമിറ്റുകൾ കെ.എസ്​.ആർ.ടിസിക്ക്​​ ബാധ്യതയായി. ഈ അവസരത്തിലാണ്​ ലി​മി​റ്റ​ഡ് സ്​​റ്റോ​പ് ഓ​ര്‍ഡി​ന​റി എ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ ഓ​ടാ​ൻ ന​ൽ​കി​യ അ​നു​മ​തി പി​ൻ​വ​ലി​ക്കാൻ സർക്കാർ തീരുമാനിച്ചത്​. അന്തിമ ഉത്തരവ്​ വന്നിട്ടില്ല. ഇതു സംബന്ധിച്ച് സർക്കാറിനെ എതിർപ്പ്​ അറിയിച്ച്​ കാത്തിരിക്കുകയാണ്​ സ്വകാര്യബസ്​ സംഘടനകൾ.

'കെ.എസ്​.ആർ.ടി.സിക്കായി സ്വകാര്യഖേലയെ തകർക്കുന്നു' ​

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ദീ​ര്‍ഘ​ദൂ​ര പെ​ര്‍മി​റ്റ് തീ​രു​ന്ന മു​റ​ക്ക്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ​ഏ​റ്റെ​ടുക്കുന്ന നടപടിയും ജനങ്ങ​െള ​േ​ദ്രാഹിക്കുന്ന വിധത്തിലായെന്ന്​ ജില്ല പ്രൈവറ്റ്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷൻ സെക്രട്ടറി കെ.എസ്​. സുരേഷ്​ പറഞ്ഞു. നെടുങ്കണ്ടത്തുനിന്ന്​ രാത്രി 2.30ന്​ പുറപ്പെട്ട്​ രാവിലെ ആറിന്​​ കോട്ടയത്തെത്തുന്ന സർവിസ്​ എറണാകുളത്തേക്കുള്ള യാത്രക്കാർ​ക്ക്​ സൗകര്യപ്രദമായിരുന്നു.

പെർമിറ്റ്​ തീർന്നതോടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഏറ്റെടുത്തു. നെടുങ്കണ്ടത്തുനിന്ന്​ 2.20ന്​ പുറപ്പെടുന്ന വിധത്തിൽ ആറുമാസം ഓടി. പിന്നീട്​ നിലച്ചു. ഇപ്പോൾ സ്വകാര്യബസുമില്ല. ​െക.എസ്​.ആർ.ടി.സിയുമില്ല. കോട്ടയത്തുനിന്ന്​ മലബാറിലേക്കുള്ള സർവിസുകളുടെ സ്​ഥിതിയും വ്യത്യസ്​തമല്ല. 20 ബസുകളാണ്​ കോഴിക്കോട്​, കണ്ണൂർ, കാസർകോട്​​ ജില്ലകളിലേക്ക്​ സർവിസ്​ നടത്തിയിരുന്നത്​. അവക്ക്​ പെർമിറ്റ്​ പുതുക്കി നൽകിയിട്ടില്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സിയുടെ സാമ്പത്തികലാഭം മാത്രമാണ്​ സർക്കാർ ലക്ഷ്യമിടുന്നതെന്നും സുരേഷ്​ കുറ്റപ്പെടുത്തി.

സ്വകാര്യബസ്​ വ്യവസായത്തിന്​ തുണയാകുന്ന നടപടി ഉണ്ടാകുന്നില്ലെന്നാണ്​ ഉടമകളുടെ പരാതി. സെപ്​റ്റംബർ വരെ നികുതി ഇളവ്​ അനുവദിച്ചിരുന്നു. കാലാവധി കഴിഞ്ഞതോടെ ഒക്​ടോബർ മുതൽ വീണ്ടും നികുതി അടക്കണം. ജില്ലയിൽ 25 ശതമാനം ബസുകളേ ഇപ്പോൾ ഓടുന്നുള്ളൂ.

അതും പകുതി ശമ്പളത്തിനാണ്​ ജീവനക്കാർ ജോലിചെയ്യുന്നത്​. ബാക്കി ബസുകൾ ജി ഫോം നൽകി കയറ്റിയിട്ടിരിക്കുകയാണ്​. ഹൗസ്​ ബോട്ടുകൾക്കടക്കം പാക്കേജ്​ പ്രഖ്യാപിച്ച സർക്കാർ സ്വകാര്യ ബസുകളെ കൂടി പരിഗണിക്കണം. കോവിഡ്​​ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട്​ ഒഴിവാക്കാൻ നഷ്​ടം സഹിച്ചും സർവിസ്​ നടത്തുന്ന​ തങ്ങളെ​ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിൻതിരിയണമെന്നാണ്​ ബസുടമകളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus industryTravel limit
News Summary - 140 km Travel limit will destroy the private bus industry
Next Story