ദുരൂഹമരണം
കാലടി: ശിശുക്ഷേമ സമിതിയുടെ സുരക്ഷയിലിരിക്കെ മാണിക്യമംഗലം സ്വദേശിനിയായ 14 വയസ്സുകാരിയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.പി.എം.എസ് പ്രതിഷേധസമരം നടത്തി. കേരള പുലയർ യൂത്ത് മൂവ്മെൻറ് ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് നേതാക്കളായ ടി.കെ. രാജഗോപാൽ സി.എസ്. മനോഹരൻ, ഷാജി കണ്ണൻ, എം.ആർ. സുദർശനൻ, അംബേദ്കർ ജഗത്റോസ്, അനിമോൾ ഗോപി, സുജ സുപ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.