വെളിയങ്കോട്: പുതുപൊന്നാനി അഴിമുഖത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഒഴുക്കിൽ പെട്ട് കാണാതായി. വെളിയങ്കോട് ചക്കരമാക്കൽ സ്വദേശി അബ്ദുൾ മനാഫിൻ്റെ മകൻ നിസാബി (14) നെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്.
മറ്റു മൂന്ന് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ സുഹൃത്ത് വെള്ളത്തിൽ വീണതോടെ രക്ഷിക്കാനിറങ്ങിയതായിരുന്നു നിസാബ്. എന്നാൽ നിസാബ് ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്ന് പൊന്നാനി പൊലീസ്, തീരദേശ പൊലീസ്, ഫയർഫോഴ്സ്, മത്സ്യ ബന്ധന ബോട്ടുകൾ എന്നിവർ ചേർന്ന് തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.