Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിമലയാറ്റിൽ ചാടി...

മണിമലയാറ്റിൽ ചാടി ആത്മഹത്യ​ക്കൊരുങ്ങിയ യുവതിയെ 14കാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി

text_fields
bookmark_border
14 old age boy rescued women
cancel

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​​ക്കൊ​രു​ങ്ങി​യ യു​വ​തി​യെ 14കാ​ര​ൻ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. കു​റ്റൂ​ർ തെ​ങ്ങേ​ലി പാ​പ്പ​നാ​വേ​ലി​ൽ വീ​ട്ടി​ൽ ബാ​ബു-​ആ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​ബി​ൻ എ​ന്ന എ​ട്ടാം ക്ലാ​സു​കാ​ര​നാ​ണ് കു​ന്ന​ന്താ​നം പു​ളി​ന്താ​നം സ്വ​ദേ​ശി​നി​യെ​ (39) ര​ക്ഷി​ച്ച​ത്.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​മൂ​ല​പു​ര​ത്തെ ക​ട​വി​ന് സ​മീ​പ​ത്തു​നി​ന്ന്​ ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​ത് ന​ദി​യു​ടെ ഇ​ക്ക​രെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്ന ആ​ൽ​ബി​ൻ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. സ​ഞ്ചു​വും ആ​ൽ​ബി​െൻറ പി​താ​വ് ബാ​ബു​വും ചേ​ർ​ന്ന് യു​വ​തി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച കു​ടും​ബ​സു​ഹൃ​ത്തി​െൻറ സം​സ്കാ​ര ച​ട​ങ്ങി​ന് വേ​ണ്ടി​യാ​ണ് തി​രു​വ​ല്ല​യി​ൽ എ​ത്തി​യ​ത്.

ഒ​രു​വ​ർ​ഷം മു​മ്പ് മ​ണി​മ​ല​യാ​റ്റി​ലൂ​ടെ ഒ​ഴു​കി വ​ന്ന വ​യോ​ധി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് ആ​ൽ​ബി​െൻറ പി​താ​വ് ബാ​ബു​വും സു​ഹൃ​ത്തും ചേ​ർ​ന്നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boyrescuemanimalayar
News Summary - 14 old age boy rescued women
Next Story