Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ 1.4 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 1.4 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രികരിൽനിന്നായി 1.4 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. മലപ്പുറം കീഴുപറമ്പ് സ്വദേശി തയ്യിൽ അസ്ലമിൽനിന്ന് (42) 888 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.

ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണെത്തിയത്. അഴീക്കോട് സ്വദേശി അബ്ദുസലാമിൽനിന്ന് 32.14 ഗ്രാം സ്വർണം പിടിച്ചു. ദുബൈയിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണെത്തിയത്.

ഇയാളുടെ രണ്ട് ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് രണ്ട് ടോർച്ചിന്‍റെ ബാറ്ററിക്കുള്ളിൽനിന്ന് സ്വർണം കണ്ടെത്തിയത്. 554 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1.4 kg of gold was seized in Karipur
Next Story