Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ജനുവരിയിൽ...

സംസ്ഥാനത്ത് ജനുവരിയിൽ നടന്നത് 14 വീട്ട് പ്രസവങ്ങൾ; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

text_fields
bookmark_border
സംസ്ഥാനത്ത് ജനുവരിയിൽ നടന്നത് 14 വീട്ട് പ്രസവങ്ങൾ; മൂന്ന് നവജാത ശിശുക്കൾ മരിച്ചു
cancel

ആലുവ: സംസ്ഥാനത്ത് ജനുവരിയിൽ 14 വീട്ട് പ്രസവങ്ങൾ നടന്നതായി ആരോഗ്യ വകുപ്പ്. പ്രസ്തുത കാലയളവിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.

ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ഈ വിവരമുള്ളത്. 2019 മുതൽ 2026 ജനുവരി വരെ 3369 വീട്ട് പ്രസവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ട് പ്രസവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. പ്രസ്തുത കാലയളവിൽ തിരുവനന്തപുരത്ത് 20, കൊല്ലത്ത് എട്ട്, പത്തനംതിട്ടയിൽ രണ്ട്, ആലപ്പുഴയിൽ എട്ട്, കോട്ടയത്ത് മൂന്ന്, ഇടുക്കിയിൽ 27, എറണാകുളത്ത് 16, തൃശൂരിൽ 10, പാലക്കാട് 15, മലപ്പുറത്ത് 50, കോഴിക്കോട് 11, വയനാട് 17, കണ്ണൂരിൽ 10, കാസർകോട് നാല് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായും വിവരാവകാശ മറുപടിയിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

2025 ജനുവരി മുതൽ 2026 ജനുവരി വരെ വീട്ട് പ്രസവങ്ങളിൽ ഒമ്പത് നവജാത ശിശുക്കൾ മരണപ്പെട്ടതായും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2019-20 കാലയളവിൽ സംസ്ഥാനത്ത് 467, 2020-21-ൽ 576, 2021-22ൽ 586, 2022-23ൽ 584, 2023-24ൽ 526, 2024-25ൽ 428, 2025 ജനുവരി മുതൽ ഡിസംബർ വരെ 188, 2026 ജനുവരിയിൽ മാത്രം 14 എന്നിങ്ങനെയാണ് വീട്ട് പ്രസവ കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 2021-22ൽ ഒന്നും 2022-23ൽ നാലും, 2023-24ൽ നാലും, 2024-25ൽ 12ഉം 2025 ജനുവരി മുതൽ ഡിസംബർ വരെ ആറും നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2026 ജനുവരി മാത്രം മൂന്ന് നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും വിവരാവകാശ മറുപടിയിൽ ഉണ്ട്.

ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019-20ൽ 193, 2020-21ൽ 258, 2021-22ൽ 271, 2022-23ൽ 266, 2023-24ൽ 252, 2024-25ൽ 191, 2025 ജനുവരി മുതൽ ഡിസംബർ വരെ 44, 2026 ജനുവരിയിൽ മാത്രം ആറ് എന്നിങ്ങനെയാണ് മലപ്പുറത്തെ വീട്ട് പ്രസവ കണക്കുകൾ. മുൻ വർഷത്തേക്കാൾ നിലവിൽ വീട്ട് പ്രസവങ്ങളുടെ എണ്ണം കുറഞ്ഞു. വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ ഹൈകോടതി മുഖേന നിയമ പോരാട്ടം തുടരുന്ന മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ മൂലം സാധിച്ചതായി അഡ്വ. കുളത്തൂർ ജയ്‌സിങ് അവകാശപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newborn deathhome birthHome Birth DeathHealth department kerala
News Summary - 14 home deliveries took place in the state in January
Next Story