റെഡ്സോണിൽനിന്ന് വരുന്നവർ ക്വാറൈൻറനിൽ കഴിയേണ്ടത് 14 ദിവസം
text_fieldsതിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണുകളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർ സ്വന്തം ജില്ലയിൽ സർക്കാർ ഒരുക്കുന്ന ക്വാറൈൻറൻ കേന്ദ്രത്തിൽ 14 ദിവസം കഴിണമെന്ന് ഉത്തരവ്. നേരത്തെ ഏഴ് ദിവസത്തെ ക്വാറൈൻറൻ ആണ് നിർദേശിച്ചിരുന്നത്.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 14 വയസ്സിന് താഴെയുള്ളവർ, ഗർഭിണികളും അവരുടെ കൂടെ വരുന്നവരും 14 ദിവസം വീടുകളിൽ ക്വാറൈൻറനിൽ കഴിയണം.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് യാത്ര പാസ് ഇല്ലാതെ വരുന്നവരും സ്വന്തം ജില്ലയിലെ സർക്കാർ ക്വാറൈൻറൻ കേന്ദ്രത്തിൽ കഴിയണം. റെഡ്സോൺ മേഖലയിൽനിന്ന് വരുന്നവർക്ക് പണം നൽകി കൂടുതൽ മെച്ചപ്പെട്ട ക്വാറൈൻറൻ സംവിധാനം ലഭിക്കാൻ അവസരം ഉണ്ടാകും.
റെഡ്സോൺ മേഖലയിൽനിന്ന് വരുന്നവർ സ്വന്തം ജില്ലയിലാണ് ക്വാറൈൻറനിൽ കഴിയേണ്ടത്. സംസ്ഥാന അതിർത്തിയിൽ എത്തുേമ്പാൾ തന്നെ ഇവർക്ക് എവിടെയാണ് ക്വാറൈൻറൻ കേന്ദ്രമുള്ളതെന്ന നിർദേശം നൽകും. തുടർന്ന് സ്വന്തം വാഹനത്തിൽ ഇവിടെ എത്തണം. വാഹനമില്ലെങ്കിൽ കലക്ടറുടെ നേതൃത്വത്തിൽ വാഹനസൗകര്യം ലഭ്യമാക്കാൻ ശ്രമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കുള്ള പാസ് വിതരണം തൽക്കാലം കേരളം നിർത്തിവെച്ചിട്ടുണ്ട്. നിലവിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചശേഷം മാത്രമാകും പാസ് വിതരണം പുനരാരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
