Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ വഴി എത്തിയ 14...

വാളയാർ വഴി എത്തിയ 14 പേർക്ക്​ കോവിഡ്​ 

text_fields
bookmark_border
walayar
cancel

വാ​ള​യാ​ർ (പാ​ല​ക്കാ​ട്): ഒ​രാ​ഴ്​​ച​ക്കി​ടെ വാ​ള​യാ​ർ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​യ​വ​രി​ൽ ​േകാ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്​ 14 പേ​ർ​ക്ക്. ശ​നി​യാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ലു​ൾ​പ്പെ​ട്ട, ​ചെ​ന്നൈ​യി​ൽ ജ്യൂ​സ്​ ക​ട ന​ട​ത്തി​പ്പു​കാ​ര​നാ​യ കാ​രാ​കു​ർ​ശ്ശി സ്വ​ദേ​ശി വാ​ള​യാ​ർ വ​ഴി​യാ​ണ്​ ജി​ല്ല​യി​ലെ​ത്തി​യ​ത്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം വാ​ള​യാ​ർ വ​ഴി എ​ത്തി​യ​വ​രി​ൽ പാ​ല​ക്കാ​ട്​-​അ​ഞ്ച്, എ​റ​ണാ​കു​ളം-​മൂ​ന്ന്, മ​ല​പ്പു​റം-​നാ​ല്, കോ​ഴി​ക്കോ​ട്​-​ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്​. 

വാ​ള​യാ​ർ ക​ട​ക്കു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും റെ​ഡ്​​സോ​ൺ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​. രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലും ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യി​ലാ​ണ്. 

അന്തർസംസ്ഥാനങ്ങളിൽനിന്ന് വാളയാർ ചെക്ക്​പോസ്​റ്റ്​ വഴി ശനിയാഴ്​ച 1,758 പേരാണ്​ കേരളത്തിലെത്തിയത്​. 989 പുരുഷന്മാരും 550 സ്ത്രീകളും 219 കുട്ടികളുമുൾപ്പെടെയുള്ളവർ 575 വാഹനങ്ങളിലായാണ് കേരളത്തിലെത്തിയതെന്ന്​ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 422 കാറുകൾ, 124 ഇരുചക്രവാഹനങ്ങൾ, 15 ട്രാവലറുകൾ, 10 മിനി ബസുകൾ, മൂന്ന്​ ഓട്ടോറിക്ഷകൾ, ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswalayarcovid
News Summary - 14 covid case in valayar
Next Story