Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യവകുപ്പിൽ 1397 ജീവനക്കാർ ആബ്സന്റ്...!

text_fields
bookmark_border
അനധികൃത അവധി പരിശോധിച്ച് നടപടി തുടരുകയാണെന്ന് വകുപ്പ്
ആരോഗ്യവകുപ്പിൽ 1397 ജീവനക്കാർ ആബ്സന്റ്...!
cancel

മലപ്പുറം: ആരോഗ്യവകുപ്പിൽ 43 തസ്തികകളിലായി അനധികൃത അവധിയിൽ തുടരുന്നത് 1397 ജീവനക്കാരെന്ന് കണക്കുകൾ. വകുപ്പ് പുറത്തുവിട്ട 2025 മാർച്ച് വരെയുള്ള പട്ടികപ്രകാരമുള്ളതാണിത്. ചീഫ് മെഡിക്കൽ ഓഫിസർ-അസി. സർജൻ തസ്തികയിലുൾപ്പെട്ടവരാണ് പട്ടികയിൽ മുന്നിലുള്ളത്- 492 പേർ.

17 തസ്തികകളിൽ ഓരോ ജീവനക്കാരാണ് അവധിയിലുള്ളത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത, പ്രബേഷൻ പൂർത്തീകരിച്ച ജീവനക്കാർക്കെതിരെ 1960ലെ കേരള സിവിൽ സർവിസസ് ചട്ടം 15 പ്രകാരം അച്ചടക്കനടപടി സ്വീകരിച്ചതായും പ്രബേഷൻ പൂർത്തീകരിക്കാത്ത ജീവനക്കാർക്കെതിരെ പ്രബേഷൻ റദ്ദാക്കി സർവിസ് അവസാനിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അനധികൃത അവധിയിലുള്ളവർ തസ്തിക എണ്ണം

സി.എം.ഒ-അസി. സർജൻ - 492

നഴ്സിങ് ഓഫിസർ - 390

ജൂനിയർ കൺസൽട്ടന്റ് - 113

അസി. പ്രഫസർ-ലെക്ചറർ - 95

സ്റ്റാഫ് നഴ്സ് - 65

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ - 41

ക്ലർക്ക് - 25

റേഡിയോഗ്രാഫർ - 24

ആശുപത്രി അറ്റൻഡന്റ് - 24

ലാബ് ടെക്നീഷ്യൻ - 22

ഫാർമസിസ്റ്റ് - 19

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് - 11

നഴ്സിങ് അസിസ്റ്റന്റ് എന്നിവ - 11 വീതം

കൺസൽട്ടന്റ് - 10

ഓഫിസ് അറ്റൻഡന്റ് - 9

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1397 employees absent in the Health Department...!
Next Story