Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.36 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

text_fields
bookmark_border
crime
cancel

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് 1.36 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു. ക​സ്റ്റം​സും ഡി.​ആ​ർ.​ഐ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2164 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ദോ​ഹ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ഗി​രീ​ഷി​ൽ​നി​ന്ന് 75 ല​ക്ഷം വി​ല​വ​രു​ന്ന 1200 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചു. സ്വ​ർ​ണ ബി​സ്‌​ക​റ്റു​ക​ൾ ട്രോ​ളി​ബാ​ഗി​ന്റെ പി​ടി​യി​ലും മ​റ്റും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ദു​ബൈ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി സി​യാ​ദി​ൽ​നി​ന്ന് 43 ല​ക്ഷം രൂ​പ​യു​ടെ 679 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്. സ്വ​ർ​ണ​മി​ശ്രി​തം ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യി​ൽ​നി​ന്ന് 18 ല​ക്ഷം രൂ​പ​വ​രു​ന്ന 285 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ജീ​ൻ​സ് പാ​ന്റ്സി​ന്റെ ഉ​ൾ​ഭാ​ഗ​ത്ത് തേ​ച്ചു​പി​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ക​സ്റ്റം​സ് അ​സി. ക​മീ​ഷ​ണ​ർ പി.​സി. ചാ​ക്കോ, സൂ​പ്ര​ണ്ടു​മാ​രാ​യ സൂ​ര​ജ്കു​മാ​ർ, ദീ​പ​ക് കു​മാ​ർ, എ​സ്. പ്ര​ണ​യ്, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ജി​ത ജെ​ന്നി, ര​വി ര​ഞ്ജ​ൻ, നി​തേ​ഷ്, ഹ​വി​ൽ​ദാ​ർ പെ​ർ​ത്ത​മ്പ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur AirportGold SmugglingCrime NewsKozhikode News
News Summary - 1.36 crore gold seized at Kannur airport
Next Story