Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത്​ 1,310 പേര്‍ക്ക് കൂടി കോവിഡ്​; 1,162 സമ്പർക്ക രോഗികൾ

text_fields
bookmark_border
സംസ്ഥാനത്ത്​ 1,310 പേര്‍ക്ക് കൂടി കോവിഡ്​; 1,162 സമ്പർക്ക രോഗികൾ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ള കണക്കാണിത്. ഇന്നലെ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്​തിരുന്നുള്ളൂ. തിരുവനന്തപുരം, പാലക്കാട് കാസർകോട്​ ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 864 പേർ​ രോഗമുക്തി നേടി.

തിരുവനന്തപുരം ജില്ലയിൽ 320, എറണാകുളം- 132 , പത്തനംതിട്ട -130, വയനാട് -124, കോട്ടയം -89, കോഴിക്കോട് -84, പാലക്കാട് -83, മലപ്പുറം -75, തൃശൂര്‍ -60, ഇടുക്കി-59, കൊല്ലം - 53, കാസകോട് -52, ആലപ്പുഴ -35, കണ്ണൂര്‍ -14 എന്നിങ്ങനെയാണ്​ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന്​ മൂന്ന്​ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവരാണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്​ മരണം 73 ആയി. സംസ്ഥാനത്ത്​ 10,495 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന്​ മുക്തി നേടി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ ജില്ല തിരിച്ച്​

തിരുവനന്തപുരം-311, പത്തനംതിട്ട -127, വയനാട് -124, എറണാകുളം -109, കോട്ടയം -85, കോഴിക്കോട് -75, പാലക്കാട് -65, മലപ്പുറം -63, തൃശൂര്‍, കാസർകോട്​ ജില്ലകളിൽ 48 വീതം, കൊല്ലം -44 , ഇടുക്കി -30, ആലപ്പുഴ -29, കണ്ണൂര്‍ -4 എന്നിങ്ങനെയാണ്​ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

864 പേർക്ക്​ രോഗമുക്തി

സംസ്ഥാനത്ത്​ 864 പേർ രോഗമുക്തി നേടി. കാസർകോട് -129, തിരുവനന്തപുരം -114, പാലക്കാട് -111, കൊല്ലം -94, കോഴിക്കോട് -75, എറണാകുളം -66, കോട്ടയം -65, ഇടുക്കി-45, പത്തനംതിട്ട -44, കണ്ണൂര്‍ -41, തൃശൂര്‍ -27, ആലപ്പുഴ -25, വയനാട് -19, മലപ്പുറം -9 എന്നിങ്ങനെയാണ്​ ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്​. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻറീനിലും 10,172 പേര്‍ ആശുപത്രികളിലുമാണ്​ നിരീക്ഷണത്തിൽ കഴിയു​ന്നത്​. 1,292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സ​െൻറിനല്‍ സര്‍വൈലന്‍സിൻെറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,23,227 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.

14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മ​െൻറ്​ സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്​ന്‍മ​െൻറ്​ സോണില്‍ നിന്ന്​ ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1310 covid cases in kerala on friday -kerala news
Next Story