വിവാദമായി 1.30 ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങൾ
text_fieldsകോഴിക്കോട് : പത്ത് മാസംകൊണ്ട് ഒരു ലക്ഷത്തി മുപ്പതിനായിരം സംരംഭങ്ങൾ പൂർത്തിയായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദത്തിൽ. പത്തുമാസത്തിനിടെ സംസ്ഥാനത്ത് 1.32 ലക്ഷം സംരഭങ്ങൾ സൃഷ്‌ടിക്കാനായെന്ന് ചാലിശേരി അൻസാരി കൺവൻഷൻ സെന്ററിൽ സംസ്ഥാന തദേശ ദിനാചരണം ഉദ്‌ഘാടനത്തിലാണ് അദ്ദേഹം പറഞ്ഞത്.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പ്രവർത്തനത്തെക്കുറിച്ച് ആദ്യഘട്ടത്തിൽ ആലോചിക്കുമ്പോൾ ചെറിയ സമയത്തിനിടെ സാധിക്കുമോയെന്ന് ചിലർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ എട്ടുമാസത്തിൽ തന്നെ ലക്ഷ്യത്തിലെത്തി. 10 മാസത്തിനിടെ 1.32 ലക്ഷത്തിലേറെ സംരംഭം ആരംഭിക്കാനും എണ്ണായിരം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 2.8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുമായി എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്.
എന്നാൽ, സംസ്ഥാനത്തെ എം.എസ്.എം.ഇ (വ്യവസായം- സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) ളുടെ എണ്ണമാണ് വിവാദത്തിലായത്. ഇത് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണമെന്നാണ് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെടുന്നത്. വിവരാവകാശ നിയമ പ്രാകാരം ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല. അത് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്നാണ് വിമർശനം. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നത് വാക്കാൽ പറയാമെന്നേയുള്ളു.
നാലു ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഏത് സ്കീം അനുസരിച്ചാണ് സംരംഭങ്ങൾ തുടങ്ങിയതെന്ന് വ്യക്തമാക്കണമെന്നാണ് സംരംഭകർ ആവശ്യപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ കെട്ടിടങ്ങൾ നിർമിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നാണ് സംരംഭകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

