Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഭിക്ക് ചവിട്ടിവീഴ്ത്തി തല്ലിച്ചതച്ചു; കടയ്ക്കലിൽ 13കാരന് നേരെ പിതാവിന്‍റെ ക്രൂരത -ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
kadaykkal 28821
cancel

കൊല്ലം: കടയ്ക്കലിൽ 13കാരനെ പിതാവ് ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. കുട്ടിയെ നാഭിക്ക് ചവിട്ടിവീഴ്ത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും ക്രൂരത തുടർന്നു. സംഭവത്തിൽ പിതാവ് കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദ്ദീൻ അറസ്റ്റിലായി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയി എന്ന കാരണത്താലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്.

കടയ്ക്കൽ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി നാസറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 13 yr old boy brutally beaten up by father
Next Story