13കാരിക്ക് ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം കഠിനതടവ്
text_fieldsഅയ്യപ്പൻ
പെരിന്തൽമണ്ണ: 13കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. ചോക്കാട് പഞ്ചായത്തിലെ കൂരാട് പൂക്കൂട്ടുമുണ്ട മണിയാണി അയ്യപ്പനെയാണ് (45) പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക തടവനുഭവിക്കണം. 2022 നവംബർ ഒമ്പതിനായിരുന്നു സംഭവം. പിഴത്തുകയിൽ 10,000 രൂപ അതിജീവിതക്ക് നല്‍കണം.
കൂടാതെ, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് നിര്‍ദേശവും നൽകി.
വണ്ടൂര്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു.

