വാഹനം തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് 13 ശബരിമല തീർഥാടകർക്ക് പരിക്ക്
text_fieldsകുമളി ചെങ്കരക്ക് സമീപം മറിഞ്ഞ ശബരിമല തീർഥാടകരുടെ വാഹനം
കുമളി: തമിഴ്നാട് വിരുതനഗറിൽ നിന്ന് ശബരിമലക്ക് പോയ തീർഥാടകരുടെ വാഹനം തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു.
19 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമലക്ക് പോകുന്നതിന പകരം ചെങ്കര പുല്ലുമേട് ഭാഗത്തേക്ക് വഴിതെറ്റി പോയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ തമിഴ്നാട് വിരുതനഗർ സ്വദേശികളായ രാമർ (48), ബാലമുരുകൻ (34), പാൽ പാണ്ടി, മുത്തു, പെരുമാൾ, വിഘ്നേഷ്, ദിനകരൻ, തങ്കവടി, രാമചന്ദ്രൻ, മണികണ്ഠൻ, മാരിച്ചാമി, ഹർഷിനി പ്രിയ, ജയശങ്കർ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രണ്ടു പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുമളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഇടുങ്ങിയ റോഡും മഞ്ഞും മഴയുമാണ് വാഹനം റോഡിൽ നിന്ന് തേയില തോട്ടത്തിലേക്ക് മറിയാനിടയാക്കിയതെന്നാണ് വിവരം.

