Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേർക്ക്

text_fields
bookmark_border
ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേർക്ക്
cancel

പീരുമേട്: ഇടുക്കി പെരുവന്താനം കടുവാപ്പാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കർണാടകയിൽ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വാഹനം വളവില്‍ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്താണ് കൊക്കയിലേക്ക് മറിഞ്ഞത്.

അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം- കുട്ടിക്കാനം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 Sabarimala pilgrims injured as vehicle overturnes
Next Story