ക്യൂബയിലെ താരങ്ങൾക്ക് യാത്രക്ക് മാത്രം 13 ലക്ഷം; കേരളത്തിലെ താരങ്ങൾക്ക് ഭക്ഷണത്തിന് പോലും പണമില്ല,വിമർശിച്ച് പരിശീലകൻ
text_fieldsകേരളത്തിലെ താരങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാതെ ക്യൂബയിൽ നിന്നെത്തിയ ചെസ്സ് താരങ്ങൾക്കായി വൻ തുക ചെലവാക്കിയതിനെതിരെ വിമർശനവുമായി മുൻ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. കേരളത്തിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന കായിക താരങ്ങൾക്ക് ഭക്ഷണത്തിനുള്ള പൈസ പോലും കൃത്യസമയത്ത് നൽകാത്ത സർക്കാർ ക്യൂബയിലെ ചെസ്സ് താരങ്ങൾക്ക് ഇവിടെയെത്താൻ യാത്ര ചെലവിനത്തിൽ മാത്രം 13 ലക്ഷം നൽകിയെന്ന് പ്രമോദ് വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കളി ചെസ്സ് ആണ് കളിയിൽ ഏറ്റവും പവർ ഉള്ള കരുവും മന്ത്രി തന്നെ ആനയും കുതിരയും തേരും എല്ലാം കൂടെയുണ്ട് പക്ഷേ കളിക്കുവാൻ അറിയണം ഇല്ലെങ്കിൽ തോറ്റു പോകും. ഇപ്പോഴത്തെ നമ്മുടെ കായികരംഗത്തിന്റെ അവസ്ഥ പോലെ ആവും..
മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ ക്യൂബൻ ദേശീയ താരങ്ങൾക്ക് വേണ്ടി പണം മുടക്കുവാൻ നമ്മളുടെ കൈയിലുണ്ട് അവരെത്തിയപ്പോൾ സ്വീകരിക്കുവാൻ ആളുണ്ട് ഏഷ്യൻ ഗെയിംസുകാരുടെ അവസ്ഥ ഉണ്ടായില്ല ചെസ്സ് കളിക്കുവാൻ എത്തുന്ന ക്യൂബക്കാർക്ക് വേണ്ടി യാത്ര ചിലവ് മാത്രം 13 ലക്ഷം മാച്ച് ഫീ അഞ്ചുലക്ഷം ഹോട്ടലിലും ഹൗസ്ബോട്ടിലും താമസത്തിന് 2 ലക്ഷം .
പോൾ വാൾട്ട് ചാടുവാൻ പോൾ ഇല്ലാത്തതു മൂലം മുളം കമ്പു കുത്തി നമ്മളുടെ കുട്ടികൾ ചാടുന്നതും നമ്മൾ കണ്ടതാണ് സംസ്ഥാനതലത്തിൽ കഴിവ് തെളിയിച്ചിട്ടും ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുവാൻ യാത്ര ചിലവിനു പോലുമുള്ള പണം ഇല്ലാത്തതു മൂലം പങ്കെടുക്കുവാൻ കഴിയാത്ത കുട്ടികൾ.
കൂട്ടത്തോടെ പരിശീലകരെ പിരിച്ചുവിട്ടു സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ചും അവർക്ക് പരിശീലനത്തിന് ആവശ്യമായ കിറ്റുകൾ പോലും വിതരണം ചെയ്തിട്ട് വർഷങ്ങളായി ഭക്ഷണത്തിനു പോലുമുള്ള പൈസ കറക്റ്റ് സമയത്ത് നൽകുകയില്ല..
2021ൽ അവശതയനുഭവിക്കുന്ന ചില ദേശീയ കായികതാരങ്ങൾക്ക് സർക്കാർ 7500 രൂപ ഒറ്റത്തവണ നൽകിയിരുന്നു അതെങ്ങനെ ചിലവാക്കി എന്ന് 2023ല്‍ കണക്കു ബോധിപ്പിക്കുവാൻ കായിക വകുപ്പ് ആവശ്യപ്പെടുമ്പോൾ ലക്ഷങ്ങൾ മുടക്കി ടാലൻറ് ഉള്ള കുട്ടികളെ കണ്ടെത്താൻ എന്ന പേരിൽ രണ്ടു ബസ്സുകൾ ഗുജറാത്തിൽ നിന്നും എത്തിച്ചിരുന്നു അതെവിടെയൊക്കെ ഓടി എത്ര കുട്ടികളെ കണ്ടെത്തി എന്നുപോലും അറിയില്ല..
കായികരംഗത്തിന്റെ പേരിൽ പണം മുടക്കുമ്പോൾ അതിവിടുത്ത കായിക മേഖലയുടെ ഉന്നമനത്തിനു വേണ്ടി കൂടിയാവണം ക്യൂബൻ താരങ്ങൾക്ക് നൽകുന്ന പരിഗണന ഒന്നും ലഭിച്ചില്ലെങ്കിലും അതിൻറെ നാലിലൊന്ന് പരിഗണന കായിക വകുപ്പ് നമ്മളുടെ കായിക താരങ്ങൾക്ക് കൂടി നൽകണം. ഫോട്ടോഷൂട്ടുകളും അർജൻറീന വരുമെന്നും പറഞ്ഞ് ആവേശം കൊള്ളിച്ചാൽ മാത്രം പോരാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

