Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരില്‍ 1.3...

കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് യാത്രക്കാര്‍ പിടിയില്‍

text_fields
bookmark_border
കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് യാത്രക്കാര്‍ പിടിയില്‍
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന 1.3 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി. ര​ണ്ട് യാ​ത്ര​ക്കാ​ര്‍ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ആ​റ​ളം സ്വ​ദേ​ശി പാ​ണ​മ്പ്രോ​ന്‍ സ​അ​ദ് (40), കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി പാ​ലേ​രി സ്വ​ദേ​ശി അ​യ്യ​പ്പ​ന്റ​വി​ടെ റം​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക്യാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ ശ​രീ​ര​ത്തി​ന​ക​ത്തും അ​ടി​വ​സ്ത്ര​ത്തി​നും സോ​ക്‌​സു​ക​ള്‍ക്കു​ള്ളി​ലു​മാ​യി ഒ​ളി​പ്പി​ച്ച് കൊ​ണ്ടു​വ​ന്ന 2.07 കി​ലോ​ഗ്രാം സ്വ​ര്‍ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

അ​ബു​ദ​ബി​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ റം​ഷാ​ദാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലും സോ​ക്‌​സു​ക​ള്‍ക്കു​ള്ളി​ലും മി​ശ്രി​ത രൂ​പ​ത്തി​ല്‍ തേ​ച്ചു പി​ടി​പ്പി​ച്ച് സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ 1.253 കി​ലോ​ഗ്രാം സ്വ​ര്‍ണം പി​ടി​ച്ചെ​ടു​ത്തു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​തി​ന് 77 ല​ക്ഷം രൂ​പ വി​ല​വ​രും.

റാ​സ​ല്‍ ഖൈ​മ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ് പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് സ​അ​ദ് എ​ത്തി​യ​ത്. സം​ശ​യ​ത്തെ തു​ട​ര്‍ന്ന് വി​ദ​ഗ്ധ ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ സ്വ​ര്‍ണ​മി​ശ്രി​ത​മ​ട​ങ്ങി​യ മൂ​ന്ന് ക്യാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത 813 ഗ്രാം ​സ്വ​ര്‍ണ​ത്തി​ന് 53 ല​ക്ഷം രൂ​പ വി​ല​യു​ണ്ട്. പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold seized
News Summary - 1.3 crore gold seized in Karipur; Two passengers arrested
Next Story