Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Listen to this Article
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം 1.3 കോടി രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് രണ്ടര കിലോഗ്രാം സ്വർണം കണ്ടെടുത്തത്.
മലപ്പുറം സ്വദേശി കരീമിൽ നിന്നും മിക്സിയിൽ ഒളിപ്പിച്ച 1.51 കിലോഗ്രാം സ്വർണവും തലശ്ശേരി സ്വദേശി ഷാജഹാനിൽ നിന്ന് 992 ഗ്രാമുമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.
സൂപ്രണ്ടുമാരായ എം. പ്രകാശ്, കെ. സലീൽ, ഇൻസ്പെക്ടർമാരായ കപിൽദേവ് സുരീര, ഹർഷിത് തിവാരി എന്നിവർ അടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

