Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
stray dogs
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ​യി​ലെ ഗ്രാ​മ​പാ​ത​യി​ല്‍ ഭീ​തി വി​ത​ക്കു​ന്ന

തെ​രു​വു​നാ​യ്​​ക്കൂ​ട്ടം

തിരുവല്ല: തിരുവല്ല കാട്ടൂക്കരയിൽ രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവ് നായുടെ കടിയേറ്റു. തിരുവല്ല -കാട്ടൂക്കര റോഡിൽ സാൽവേഷൻ ആർമി ഓഫിസ് മുതൽ കാട്ടൂക്കര ആൽത്തറ ജങ്ഷൻ വരെയുള്ള ഭാഗത്താണ് സംഭവം. ഇതുവഴി യാത്ര ചെയ്ത ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും അടക്കമാണ് കടിയേറ്റത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു നായുടെ പരാക്രമം. സാൽവേഷൻ ആർമി ഭാഗത്തുനിന്നും പാഞ്ഞുവന്ന നായ് റോഡിലൂടെ എത്തിയവരെയും സമീപവീടുകളിൽ ഉള്ളവരെയും ആക്രമിക്കുകയായിരുന്നു. നായുടെ കടിയേറ്റവരിൽ 10 പേർ തിരുവല്ല താലൂക്ക് ആശുപത്രിയിലും മൂന്നുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 attacked by stray dog
Next Story