Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആട്ടിൻകൂടിന്​ പിന്നാലെ...

ആട്ടിൻകൂടിന്​ പിന്നാലെ രാജ്​ ഭവനിൽ കളപ്പുര നിർമാണത്തിന്​ 8.43 ലക്ഷം രൂപ

text_fields
bookmark_border
Raj Bhavan
cancel

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​നും ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യു​മു​ൾ​പ്പെ​ടെ മു​ട​ങ്ങി സം​സ്ഥാ​നം രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ രാ​ജ്​​ഭ​വ​നി​ൽ ക​ള​പ്പു​ര നി​ർ​മി​ക്കാ​ൻ എ​ട്ടു​ ല​ക്ഷം രൂ​പ​ക്ക്​ ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി.

കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​ഹി​തം ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ന്ന​ത കോ​ട​തി​യെ സ​മീ​പി​ച്ച സ​ര്‍ക്കാ​ർ ശീ​ത​സ​മ​ര​ത്തി​ലു​ള്ള കേ​ര​ള ഗ​വ​ര്‍ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ന്‍റെ വ​സ​തി മോ​ടി​പി​ടി​പ്പി​ക്കാ​നും മ​റ്റു​മാ​യി കോ​ടി​ക​ളാ​ണ്​ ചെ​ല​വി​ടു​ന്ന​ത്. രാ​ജ്​​ഭ​വ​നി​ലെ പൂ​ന്തോ​ട്ട പ​രി​പാ​ല​ന​ത്തി​ന്​ ഈ ​മാ​സം19​ന് ര​ണ്ടു​ ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ്​ പോ​ട്ടി​ങ്​ ഷെ​ഡ് (ക​ള​പ്പു​ര) നി​ർ​മി​ക്കാ​ന്‍ 8.43 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​ത്. വി​ത്തു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കാ​നാ​ണ് ഷെ​ഡ് പ​ണി​യു​ന്ന​ത്.

മാ​ര്‍ച്ച് ഒ​ന്നാ​യി​രു​ന്നു ടെ​ൻ​ഡ​ര്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ഗ​വ​ര്‍ണ​ര്‍- മു​ഖ്യ​മ​ന്ത്രി ത​ര്‍ക്ക​ത്തി​ന്​ മ​ഞ്ഞു​രു​കി​യ​തോ​ടെ ഖ​ജ​നാ​വി​ല്‍നി​ന്ന് രാ​ജ്ഭ​വ​നി​ലേ​ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ വീ​ടി​നാ​യി ഒ​മ്പ​തു​ ല​ക്ഷം പേ​ര്‍ ക്യൂ ​നി​ല്‍ക്കു​മ്പോ​ഴാ​ണ് ഗ​വ​ര്‍ണ​ര്‍ക്കാ​യി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ടു​ന്ന​ത്.

പൂ​ന്തോ​ട്ട പ​രി​പാ​ല​ന​ത്തി​നാ​യി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 3.5 ല​ക്ഷം രൂ​പ​ക്ക്​ പു​റ​മെ, രാ​ജ്​​ഭ​വ​ൻ ര​ണ്ടു ല​ക്ഷം രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​ർ​ച്ച്​ 19ന്​ ​ഈ തു​ക അ​നു​വ​ദി​ച്ച​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ക​ള​പ്പു​ര​ക്കു​ള്ള തു​ക കൂ​ടി പാ​സാ​ക്കി​യ​ത്. ഇ​തോ​ടെ രാ​ജ്ഭ​വ​നി​ലെ പൂ​ന്തോ​ട്ട പ​രി​പാ​ല​ന ചെ​ല​വ് 5.5 ല​ക്ഷ​മാ​യി. ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ തു​ക​യി​ൽ​നി​ന്നാ​ണ് പൂ​ന്തോ​ട്ട പ​രി​പാ​ല​ന​ത്തി​ന് ധ​ന​പു​ന​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ അ​ധി​ക തു​ക അ​നു​വ​ദി​ച്ച​ത്.

ധ​ന​വ​കു​പ്പ് ധ​ന​പു​ന​ർ​വി​നി​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കി​യ​ശേ​ഷ​മാ​ണ്​ ഈ ​ന​ട​പ​ടി. രാ​ജ്​​ഭ​വ​നി​ലെ ആ​ട്ടി​ൻ​കൂ​ട്, കോ​ഴി​ക്കൂ​ട് പ​രി​പാ​ല​ന​ത്തി​നാ​യി 3.24 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 43 ല​ക്ഷം രൂ​പ​യാ​ണ് ന​ട​പ്പ്​ ബ​ജ​റ്റി​ൽ അ​ധി​ക​മാ​യി വ​ക​യി​രു​ത്തി​യ​ത്. 2023-24ൽ 12.52 ​കോ​ടി​യാ​യി​രു​ന്ന​ത്​ 12.95 കോ​ടി​യാ​യി. ഗാ​ർ​ഹി​ക ചെ​ല​വ്, വൈ​ദ്യ സ​ഹാ​യം, സ​ഞ്ചാ​ര ചെ​ല​വു​ക​ൾ, രാ​ജ്ഭ​വ​നി​ലെ ശ​മ്പ​ളം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വ​ക​യി​രു​ത്തി​യ​ത്.

രാ​ജ്ഭ​വ​ന് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ തു​ക

- ഗ​വ​ർ​ണ​റു​ടെ ശ​മ്പ​ളം - 42 ല​ക്ഷം

- ഗ​വ​ർ​ണ​ർ​ക്ക് ഇ​ഷ്ടാ​നു​സാ​രം ചെ​ല​വ​ഴി​ക്കാ​ൻ - 25 ല​ക്ഷം

- ഗാ​ർ​ഹി​ക ചെ​ല​വ്- 4.21 കോ​ടി

- വൈ​ദ്യ​സ​ഹാ​യം - 50.62 ല​ക്ഷം

- മ​നോ​ര​ഞ്ജ​ന (എ​ൻ​ട​ർ​ടൈ​ൻ​മെ​ന്‍റ്) ചെ​ല​വ് - ര​ണ്ടു​ ല​ക്ഷം

- ക​രാ​ർ ചെ​ല​വ്- 10 ല​ക്ഷം

- സ​ഞ്ചാ​ര ചെ​ല​വ് - 13 ല​ക്ഷം

- രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം - 7.31 കോ​ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Budget allocationWelfare pensionRaj Bhavan expensesTaxation
News Summary - 12.95 crores in the budget allocation for Raj Bhavan expenses
Next Story