ഹൈകോടതിയിൽ തീർപ്പാകാതെ കിടക്കുന്നത് ഒന്നേമുക്കാൽ ലക്ഷത്തോളം കേസ്
text_fieldsകൊച്ചി: കേരള ഹൈകോടതിയിൽ തീർപ്പാകാതെ കിടക്കുന്നത് ഒന്നേമുക്കാൽ ലക്ഷത്തോളം കേസുകൾ. ആവശ്യമുള്ളതിെൻറ നാലിലൊന്ന് ഭാഗം ജഡ്ജിമാരുടെ ഒഴിവുകൾ നികത്തപ്പെടാതെയുമുണ്ട്. ആഗസ്റ്റ് 31വരെയുള്ള കണക്കനുസരിച്ച് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല ലഭ്യമാക്കിയതാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരങ്ങൾ. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് വിരമിച്ചതോടെയാണ് ജഡ്ജിമാരുടെ ഒഴിവുകൾ 13 ആയി ഉയർന്നത്. 47 ജഡ്ജിമാർ വേണ്ടിടത്താണ് 34 പേർ മാത്രമുള്ളത്.
കെട്ടിക്കിടക്കുന്നവയിൽ 1,36,219 എണ്ണം സിവിൽ കേസുകളാണ്. 37,079 ക്രിമിനൽ കേസുകളും. ഇൗ വർഷം ജനുവരി ഒന്നിന് തീർപ്പാകാത്ത കേസുകൾ 1,45,906 ആയിരുന്നു. ആഗസ്റ്റ് 31വരെ 62,898 കേസാണ് പുതുതായി എത്തിയത്. എട്ടു മാസത്തിനിടെ 2,17,075 കേസുകൾ തീർപ്പാക്കി. അതേസമയം, ഫയൽചെയ്യുന്ന കേസുകളുടെ മുൻഗണനാക്രമത്തിെൻറ മാനദണ്ഡം സംബന്ധിച്ച് മറുപടി ലഭിച്ചില്ല.
കെട്ടിക്കിടക്കുന്ന കേസുകൾ ശനിയാഴ്ചകളിൽ തീർപ്പാക്കാൻ പല നിർദേശങ്ങളും ഉയർന്നിരുന്നെങ്കിലും ഫലവത്തായില്ല. കക്ഷികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടാൽ ശനിയാഴ്ചകളിലും വാദം കേൾക്കാമെന്ന് ഹൈകോടതി നേരേത്ത വ്യക്തമാക്കിയിരുന്നു. കൊലക്കേസ് അപ്പീലുകൾ ശനിയാഴ്ചകളിൽ പരിഗണിക്കാനും കോടതി തയാറായിരുന്നു. എന്നാൽ, ശനിയാഴ്ചകളിലെ സിറ്റിങ് രണ്ടാഴ്ചക്കപ്പുറം നീണ്ടുനിന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
