നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ-കാൾ സെന്റർ പദ്ധതിക്കാണ് തുക അനുവദിച്ചത്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ച പ്രൊപ്പോസൽ വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗം പരിഗണിക്കുകയും ഭരണാനുമതി നൽകുവാൻ തീരുമാനിക്കുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
നോർക്ക വകുപ്പിന് കീഴിൽ നോർക്ക റൂട്ട്സ് മുഖാന്തിരം വിദേശ മലയാളികളുടെ പരാതികൾ പരിഹരിക്കുക, വിഷമഘട്ടങ്ങളിലുള്ളവർക്ക് കൗൺസെലിങ് നടത്തുക. വിദേശത്ത് പോകുന്നവർക്കും പോകാൻ സാധ്യതയുള്ളവർക്കും നിയമാനുസൃതമായ കുടിയേറ്റത്തിനെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുക തുടങ്ങി സർക്കാരും നോർക്ക റൂട്ട്സും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിവര വ്യാപനം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി 24 മണിക്കൂർ ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതി നടപ്പാക്കി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

