റവന്യൂ വകുപ്പിൽ 1244 തസ്തിക സ്ഥിരപ്പെടുത്തും
text_fieldsതിരുവനന്തപുരം: ലാൻഡ് റവന്യൂ വകുപ്പിൽ താൽക്കാലികമായ 1244 തസ്തിക കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ സ്ഥിരമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വകുപ്പിൽ പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച ഇൗ തസ്തികകൾക്ക് കഴിഞ്ഞ മാർച്ച് വരെ തുടർച്ചാനുമതി നൽകിയിരുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലെ ഇൻറര്‍ യൂനിവേഴ്സിറ്റി സെൻറര്‍ ഫോര്‍ ഇൻറലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സ്റ്റഡീസില്‍ ഡയറക്ടര്‍, പ്രഫസര്‍, അസോസിയറ്റ് പ്രഫസര്‍, അസിസ്റ്റൻറ് പ്രഫസര്‍ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കും.
സുപ്രീംകോടതിയിൽ സംസ്ഥാന സര്‍ക്കാറിെൻറ കേസ് വാദിക്കാൻ സ്റ്റാന്‍ഡിങ് കൗണ്‍സിലായി ഹര്‍ഷദ് വി. ഹമീദിനെ നിയമിക്കും. കരകൗശല വികസന കോര്പറേഷന് കേരള ബാങ്കില്‍നിന്ന് വായ്പക്ക് അഞ്ചുകോടി രൂപയുടെ സര്‍ക്കാര്‍ ഗാരൻറി അനുവദിക്കും.