Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2026 10:39 PM IST Updated On
date_range 23 March 2026 10:39 PM IST1,202 സ്ഥാനാർഥികൾ; 2,039 പത്രികകൾ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി പത്രിക നൽകിയത് ഡമ്മി സ്ഥാനാർഥികളടക്കം 1,202 പേർ.
ഓരോരുത്തരും ഒന്നലിധകം സെറ്റ് നൽകിയതിനാൽ ആകെ പത്രികളുടെ എണ്ണം 2,039 ആണ്. 2021ൽ ആകെ 957 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കലും കഴിയുമ്പോൾ നിലവിലെ എണ്ണം കുറയും. സൂഷ്മപരിശോധന ചൊവ്വാഴ്ചയാണ്.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്.അതോടെയാണ് സംസ്ഥാനത്തെ മത്സരചിത്രം തെളിയുക. നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 141 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

