Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഹിയിൽനിന്ന് കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി

text_fields
bookmark_border
മാഹിയിൽനിന്ന് കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി
cancel

തലശ്ശേരി: മാഹിയിൽനിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1200 ലിറ്റർ ഡീസൽ പൊലീസ് പിടികൂടി. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന ഡീസലാണ് ധർമടം പൊലീസ് വാഹന പരിശോധനക്കിടെ പിടികൂടിയത്. 20 കന്നാസുകളിലായാണ് ഡീസൽ കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ പെരളശ്ശേരി സ്വദേശി വൃന്ദാവനത്തിൽ സന്തോഷ്, സഹായി ചാല മടത്തിൽ ഹൗസിൽ ഷംസുദ്ദീൻ എന്നിവരെ പൊലീസ് പിടികൂടി.

എടക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു ഡീസൽ. രഹസ്യവിവര​ത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. വരുംദിവസങ്ങളിൽ ഡീസൽ കടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.എസ്.പി അരുൺ കെ. പവിത്രൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ ജിജിൻ, സന്തോഷ് കുമാർ, എ. രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1200 liters of diesel smuggled from Mahi was seized
Next Story