Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാഇഫിനു ജീവിക്കാൻ ഇനി...

നാഇഫിനു ജീവിക്കാൻ ഇനി നന്മയുള്ളവർ കനിയണം

text_fields
bookmark_border
നാഇഫിനു ജീവിക്കാൻ ഇനി നന്മയുള്ളവർ കനിയണം
cancel
Listen to this Article

ഓമശ്ശേരി: വൃക്ക മാറ്റിവെക്കാൻ 12കാരൻ സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. കഴച്ചിക്കോട്ടുചാൽ ഹനീഫയുടെ മകൻ മുഹമ്മദ് നാഇഫാണ് കരുണയുള്ളവരിൽനിന്ന് ചികിത്സ സഹായം തേടുന്നത്. വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥിയായ നാഇഫിനു ജനിക്കുമ്പോൾ ഒരു വൃക്ക ഉണ്ടായിരുന്നില്ല. മറ്റേ വൃക്ക ആവശ്യത്തിന് പ്രവർത്തനക്ഷമവുമായിരുന്നില്ല. വൃക്കയുടെ പ്രവർത്തനത്തിനായി ആറു പ്രധാന ശസ്ത്രക്രിയകൾ ചെയ്തു. ഒന്നും ഫലംകണ്ടില്ല.

നിലവിൽ വയറിന് ദ്വാരമിട്ട് രണ്ടു മണിക്കൂറിൽ മൂത്രം വലിച്ചെടുത്തുകളയേണ്ട അവസ്ഥയിലാണ് ഈ ബാലൻ. 11 വർഷമായി നാലു മക്കളുടെ പിതാവായ ഹനീഫയാണ് ചികിത്സിച്ചത്. ആകെയുണ്ടായിരുന്ന സ്ഥലംവിറ്റായിരുന്നു ചികിത്സ. വൃക്ക മാറ്റിവെക്കുകയല്ലാതെ രക്ഷയില്ലെന്നു ഡോക്ടർമാർ പറയുന്നു. അതിനുള്ള ശ്രമത്തിലാണ് ഹനീഫയും കുടുംബവും.

ഇവരുടെ സാമ്പത്തികപ്രയാസം മനസ്സിലാക്കി ഓമശ്ശേരി അൻവാറുൽ ഇസ്‍ലാം മഹല്ല് കമ്മിറ്റി ചികിത്സക്കായി മുഹമ്മദ് നാഇഫ് കിഡ്നി ട്രാൻസ് പ്ലാന്റേഷൻ കമ്മിറ്റി രൂപവത്കരിച്ചു. സംഭാവനകൾ അയക്കേണ്ട വിലാസം. ഗൂഗ്ൾപേ നമ്പർ: 9497444455. ഫെഡറൽ ബാങ്ക് ഓമശ്ശേരി ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 21360 100 112 922. ഐ.എഫ്.എസ്.സി: FDRL0002136. ഫോൺ: 9497444455 (എ. അബൂബക്കർ മൗലവി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpkidney patientkozhikode News
News Summary - 12 year old kidney patient from kozhikode seeks help
Next Story