കാളികാവ് (മലപ്പുറം): കാളികാവ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അടക്കം 12 പൊലിസുകാർക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ താൽക്കാലികമായി പൊലീസ് സ്റ്റേഷൻ അടച്ചിട്ടു.
നേരത്തെ നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. പിന്നീട് വ്യാഴാഴ്ച മുഴുവൻ പൊലീസുകാരുടെയും സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. 12 പേർക്കും രോഗലക്ഷണങ്ങൾ ഇല്ല.
പൊലീസ് സ്റ്റേഷൻ അടച്ച സാഹചര്യത്തിൽ പരാതികൾ ഓൺലൈനായും വാട്സ്ആപ് വഴിയും സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് സി.ഐ ജോതീന്ദ്ര കുമാർ പറഞ്ഞു.