പൂജാരിയുമായി സൗഹൃദം നടിച്ച് യുവതി കവർന്നത് 12 പവൻ സ്വർണ്ണം; ആർഭാട ജീവിതത്തിനിടെ 26കാരി പിടിയിൽ
text_fieldsസൂര്യ
തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ വരാറുണ്ടായിരുന്ന യുവതി കവർന്നത് 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ. പൂജാരി കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷിന്‍റെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് അജേഷിന്‍റെ ഭാര്യയുടെ ആഭരണങ്ങൾ മോഷ്ടിച്ചത്.
ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പൂജാരിയുടെ വീട്ടിലെ അലമാരയിലെ ബാഗിനുള്ളിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നീട് മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽ ആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.
കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ.വി.സ്കറിയ, സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, സുരേഷ്.ഇ.എ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി.കെ.ആന്റണി, ആഷ്ലിൻ ജോൺ, ജി.എസ് സി.പി.ഒ ഡെനിൻ കെ.ജെ, അഭിലാഷ് എം.എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

