Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 മണിക്കൂർ കോമഡി;...

12 മണിക്കൂർ കോമഡി; മാർബ്​ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്

text_fields
bookmark_border
12 മണിക്കൂർ കോമഡി; മാർബ്​ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്
cancel
camera_alt

ഗിന്നസ് അവാർഡുമായി വിനീത്

നാ​ദാ​പു​രം: 12 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഹാ​സ്യാ​വ​ത​ര​ണം ന​ട​ത്തി​യ മാ​ർ​ബ്​​ൾ തൊ​ഴി​ലാ​ളി​ക്ക് ഗി​ന്ന​സ് റെ​ക്കോ​ഡ്. വാ​ണി​മേ​ൽ പു​തു​ക്കു​ടി പ​റ​മ്പ​ത്ത് വി​നീ​താ​ണ് അ​പൂ​ർ​വ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​ത്.

ഫ്ല​വേ​ഴ്സ് ചാ​ന​ൽ അ​ങ്ക​മാ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് വി​നീ​ത് അ​ട​ങ്ങു​ന്ന ടീം 12 ​മ​ണി​ക്കൂ​ർ കോ​മ​ഡി അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളെ അ​മ്പ​ര​പ്പി​ച്ച​ത്. ഏ​ഴു​മാ​സം മു​മ്പാ​യി​രു​ന്നു പ​രി​പാ​ടി.

10 മ​ണി​ക്കൂ​റി​ൽ​ത​ന്നെ ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടാ​നാ​യി. കോ​വി​ഡ് ആ​യ​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അം​ഗീ​കാ​ര​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി മാ​ർ​ബ്​​ൾ ജോ​ലി​ചെ​യ്യു​ന്ന വി​നീ​ത് ആ​ദ്യ​മാ​യാ​ണ് ചാ​ന​ൽ ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ ഹാ​സ്യ​പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യ വി​നീ​ത് നാ​ട​ൻ ഭാ​ഷാ​ശൈ​ലി​യി​ലൂ​ടെ​യാ​ണ് കോ​മ​ഡി അ​വ​ത​രി​പ്പി​ച്ച​ത്. പു​തു​ക്കു​ടി ക​ണാ​ര​െൻറ​യും ദേ​വി​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
TAGS:Guinness World Record comedy Marble Worker 
Next Story