Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ നാരായണഗുരു ഓപണ്‍...

ശ്രീ നാരായണഗുരു ഓപണ്‍ സര്‍വകലാശാലയിൽ 12 ബിരുദ കോഴ്​സുകൾ; ആസ്ഥാന മന്ദിരവും ഇക്കൊല്ലം

text_fields
bookmark_border
Sree Narayana Guru Open University
cancel
Listen to this Article

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 12 ബി​രു​ദ കോ​ഴ്‌​സും അ​ഞ്ച്​ പി.​ജി കോ​ഴ്‌​സും തു​ട​ങ്ങു​ന്ന​തി​നും ഇ​ക്കൊ​ല്ലം ത​ന്നെ ആ​സ്ഥാ​ന മ​ന്ദി​രം നി​ര്‍മി​ക്കു​ന്ന​തി​നും തു​ക വ​ക​യി​രു​ത്തി​യ ബ​ജ​റ്റി​ന് അം​ഗീ​കാ​രം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി 83.49 കോ​ടി വ​ര​വും 90.58 കോ​ടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് സി​ന്‍ഡി​േ​ക്ക​റ്റ് അം​ഗ​വും ഫി​നാ​ന്‍സ് സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ക​ണ്‍വീ​ന​റു​മാ​യ ബി​ജു കെ. ​മാ​ത്യു അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചാ​ന്‍സ​ല​ര്‍ പി.​എം. മു​ബാ​റ​ക് പാ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴ്‌​സ്​ ന​ട​ത്തി​പ്പി​നും യു.​ജി.​സി അം​ഗീ​കാ​ര​ത്തി​നും ഇ​ത​ര അ​ക്കാ​ദ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​മാ​യി 1.50 കോ​ടി രൂ​പ നീ​ക്കി​െ​വ​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്​​ക​ര​ണം തു​ട​ങ്ങി​യ​വ​ക്ക്​ 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കും. ആ​സ്ഥാ​ന​മ​ന്ദി​രം നി​ര്‍മാ​ണ​ത്തി​നു​ള്ള സ്ഥ​ല​ത്തി​ന് 35 കോ​ടി രൂ​പ​യും കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് ആ​ദ്യ ഗ​ഡു​വാ​യി 10 കോ​ടി രൂ​പ​യും നീ​ക്കിെ​വ​ച്ചു.

വെ​ള്ള​യി​ട്ട​മ്പ​ല​ത്ത് തു​ട​ങ്ങു​ന്ന അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ലെ സം​വി​ധാ​ന​ങ്ങ​ളാ​യ ലൈ​ബ്ര​റി​ക്ക് ഒ​രു കോ​ടി, ക​മ്പ്യൂ​ട്ട​ര്‍ സെ​ന്‍റ​റി​ന് 40 ല​ക്ഷം, വെ​ര്‍ച്വ​ല്‍ സ്റ്റു​ഡി​യോ പ്രൊ​ഡ​ക്​​ഷ​ന് ഒ​രു കോ​ടി, റി​പ്രോ​ഗ്ര​ഫി​ക് സെ​ന്‍റ​റി​ന് 50 ല​ക്ഷം, ക​മ്പ്യൂ​ട്ട​ര്‍വ​ത്ക​ര​ണ​ത്തി​ന് 40 ല​ക്ഷം, മ​റ്റ്​ ജി​ല്ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ള്‍ക്കാ​യി 1.60 കോ​ടി എ​ന്നി​ങ്ങ​നെ വ​ക​യി​രു​ത്തി. അ​തി​നൂ​ത​ന സോ​ഫ്റ്റ്‌​വെ​യ​റി​ന്​ ര​ണ്ട് കോ​ടി രൂ​പ​യും നീ​ക്കി​െ​വ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Guru Open University
News Summary - 12 degree courses at Sree Narayana Guru Open University; Headquarters this year as well
Next Story