Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനപരിശോധനക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു; ദേഹപരിശോധനയിൽ പിടിച്ചത് 11.9 ഗ്രാം എം.ഡി.എം.എ
text_fieldsbookmark_border
കോട്ടയം: കോട്ടയത്ത് 11.9 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിലായി. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി അർജുനാണ് (29) കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ 11.30ഓടെ തിരുവാതിക്കൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് സംശയകരമായി നിർത്തിയിട്ട വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ അർജുൻ കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടി.
ദേഹപരിശോധനയിലാണ് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. വിൽപനക്കായി കൊണ്ടുവന്നതായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

