Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ പീഡനത്തിനിരയായ 11കാരിയെ കണ്ടെത്താനായില്ല

text_fields
bookmark_border
ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ പീഡനത്തിനിരയായ 11കാരിയെ കണ്ടെത്താനായില്ല
cancel
Listen to this Article

പാലക്കാട്: ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ പീഡനത്തിനിരയായ 11കാരിയെ കണ്ടെത്താനായില്ല. പോക്സോ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

മാതാപിതാക്കളോടൊപ്പം താമസിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതോടെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ താമസം. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രതിയും കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്ന് മുത്തശ്ശി പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന പെൺകുട്ടിയുടെ ചെറിയച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11-year-old pocso victim kidnapped by her relatives could not be found
Next Story