Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 11...

സംസ്​ഥാനത്ത്​ 11 പേർക്ക് കൂടി​ കോവിഡ്; നാല്​ മാസം പ്രായമുള്ള കുഞ്ഞിനും രോഗം

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്​ച​ 11 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ ാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ഏഴ്​, കോഴിക്കോട്​ രണ്ട്​, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിൽ ഒന്ന്​ വീതവ ുമാണ്​ സ്​ഥിരീകരിച്ചത്​. പാലക്കാട്ടുള്ള ഒരാൾ രോഗമുക്​തി നേടി.

കോഴിക്കോട്​ രണ്ട്​ ഹൗസ്​ സർജൻമാർക്കാണ് ​​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. ഇരുവരും കേരളത്തിന്​ പുറത്തുനിന്ന്​ ട്രെയിനിൽ വന്നവരാണ്​. ഇതിൽ ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്​. കോഴിക്കോട്​ ജില്ലയിൽ രോഗം സ്​ഥിരീകരിച്ച മറ്റൊരാൾ ആരോഗ്യ പ്രവർത്തകനാണ്​. മൂന്നുപേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. അഞ്ചുപേർ വിദേശത്തുനിന്ന്​ വന്നവരാണ്​. മലപ്പുറം ജില്ലയിൽ രോഗം സ്​ഥിരീകരിച്ചത്​ നാല്​ മാസം പ്രായമുള്ള പെൺകുഞ്ഞിനാണ്​. മഞ്ചേരി പയ്യനാട്​ സ്വദേശിയാണ്​ കുഞ്ഞ്​. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​.

കോട്ടയത്ത്​ രോഗം സ്​ഥിരീകരിച്ചത്​ ആസ്​ട്രേലിയയിൽനിന്ന്​ വന്നയാൾക്കാണ്​​. ഇയാൾ ഡൽഹിയിൽനിന്ന്​ ടാക്​സിയിലാണ്​ കേരളത്തിലെത്തിയത്​.

ബുധനാഴ്​ച പുതുതായി 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്​ഥാനത്ത്​ 127 പേർ നിലവിൽ ചികിത്സയിലുണ്ട്​. 29,150 പേരാണ്​ നിരീക്ഷണത്തിൽ കഴിയുന്നത്​. കണ്ണൂരിലാണ്​ കൂടുതൽ പേർ ചികിത്സയിലുള്ളത്​. അവിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്​. ​െപാലീസ്​ പരിശോധനയും കാര്യമായി നടക്കുന്നു. അതിനാൽ തന്നെ വാഹനങ്ങൾ പുറത്തിറങ്ങുന്നത്​ കുറവുണ്ടെന്ന്​ മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - 11 more covid case in kerala
Next Story