11 അംഗ എൻ.എസ്.എസ് സംഘം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും
text_fieldsതിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിലെ നാഷനൽ സർവിസ് സ്കീമിനെ പ്രതിനിധാനം ചെയ്ത് 11അംഗ സംഘം പങ്കെടുക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. കൊല്ലം മാർ ബസേലിയോസ് മാത്യൂസ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ദർശന എസ്. ബാബു സംഘത്തെ നയിക്കും.
വിവിധ കോളജുകളെ പ്രതിനിധാനംചെയ്ത് ഗൗരി എസ് (നിർമല കോളജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളജ്, ചേളന്നൂർ, കോഴിക്കോട്), മുഹമ്മദ് ലിയാൻ പി (യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), സൂര്യലാൽ എൻ.പി (കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട്), അഖിൽ രാജൻ (എൻ.എസ്.എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി), ദേവിക മേനോൻ (കോളജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളജ്, എറണാകുളം), അഞ്ജന കെ. മോഹൻ (ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം), പി. തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തൃശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം) എന്നീ വിദ്യാർഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.
ടീം അംഗങ്ങൾക്ക് മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫിസർ ഡോ. അൻസർ, റീജനൽ ഡയറക്ടർ ജി. ശ്രീധർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

