Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് 11 ലക്ഷത്തിന്‍റെ സ്വർണം; കരിപ്പൂരിലിറങ്ങിയ യാത്രക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് 11 ലക്ഷത്തിന്‍റെ സ്വർണം; കരിപ്പൂരിലിറങ്ങിയ യാത്രക്കാരൻ അറസ്റ്റിൽ
cancel

മലപ്പുറം: ദുബൈയിൽനിന്ന് സസ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രികനെ അനധികൃതമായി കടത്തിയ 11 ലക്ഷം രൂപയുടെ സ്വർണവുമായി അറസ്റ്റിലായി. കാസർകോട് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

സ്വര്‍ണ്ണം പൊടിയാക്കി പാക്ക് ചെയ്ത് ഇയാള്‍ ധരിച്ചിരുന്ന അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. വെള്ളിയാഴ്ച രാ​ത്രി ഏഴിനാണ് ഇയാൾ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം എട്ടിന് വിമാത്താവളത്തിന് പുറത്തിറങ്ങി. പ്രീ പെയ്ഡ് ടാക്സിയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു റഹൂഫിനെ പിടികൂടിയത്. മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. ദേഹവും വസ്ത്രവും വിശദമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് അടിവസ്ത്രത്തിൽ അധികമായി സ്റ്റിച്ചിങ് കണ്ടത്. തുടര്‍ന്ന് സ്റ്റിച്ച് പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ സ്വര്‍ണ്ണ പാക്കറ്റ് കണ്ടെത്തുകയായിരുന്നു.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പൊലീസ് പിടികൂടുന്ന 29-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 11 lakhs of gold sewn into underwear; passenger arrested at airport
Next Story